»   » മോഹന്‍ലാലിന്റെ 'മകള്‍' നായികയായി എത്തുന്നു, നായകന്‍ താരപുത്രന്‍... !! എസ്തറിന്റെ പ്രായം ?

മോഹന്‍ലാലിന്റെ 'മകള്‍' നായികയായി എത്തുന്നു, നായകന്‍ താരപുത്രന്‍... !! എസ്തറിന്റെ പ്രായം ?

By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ മകള്‍ എന്ന് കേട്ട് വിസ്മയ ആണെന്ന് തെറ്റിദ്ധരിക്കരുത്, എസ്തര്‍ അനിലിന്റെ കാര്യമാണ് പറയുന്നത്. ദൃശ്യം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ചതിലൂടെ ശ്രദ്ധ നേടിയ എസ്തര്‍ നായികയായെത്തുന്നു... അപ്പോള്‍ എല്ലാവര്‍ക്കും സംശയം എസ്തറിന്റെ പ്രയാമാണ്.

കിസ്മത്തിനും സൈറാ ബാനുവിനും ശേഷം ഷെയിന്‍ നിഗം നായകനാവുന്ന ചിത്രം ??

കാവ്യ മാധവന്‍ നായികയായി അഭിനയിക്കുമ്പോള്‍ 14 വയസ്സായിരുന്നു പ്രായം. പതിനാലും പതിമൂന്നും വയസ്സില്‍ നായികയായി അഭിനയിച്ചവര്‍ ഇവിടെ മലയാളത്തിലുണ്ട്.. അങ്ങനെ നോക്കുമ്പോള്‍ എസ്തറിന്റെ പ്രായം ഒരു വിഷയമേ അല്ല.. പക്ഷെ നായകനാരാണ് എന്നറിയാണോ..?

എസ്തറിന്റെ പ്രായം

ബേബി എസ്തര്‍ എന്ന പേര് വിട്ടു പോകുന്നതിന് മുന്‍പേയാണ് എസ്തര്‍ നായികയായി എത്തുന്നത്. പതിനഞ്ചാം വയസ്സില്‍ മലയാള സിനിമയില്‍ നായികയായി അരങ്ങേറുകയാണ് എസ്തര്‍ അനില്‍!!.

നായകന്‍ ആര്

അതെ, എസ്തറിന്റെ നായകനാര്..? ആദ്യ ചിത്രത്തില്‍ തന്നെക്കാള്‍ പ്രായം കൂടിയെ നായികയ്‌ക്കൊപ്പം റൊമാന്‍സ് ചെയ്ത ഷെയിന്‍ നിഗമാണ് എസ്തറിന്റെ നായകന്‍. നടന്‍ അഭിയുടെ മകനും എസ്തറും ജോഡികളായി എത്തുന്നു..

ഏതാണ് സിനിമ

ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്യുന്ന ഓയ് എന്ന ചിത്രത്തിലാണ് എസ്തര്‍ അനിലും ഷെയിന്‍ നിഗവും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് അധികം വൈകാതെ കണ്ണൂര്‍, പയ്യന്നൂരില്‍ ആരംഭിയ്ക്കും...

എസ്തര്‍ അനില്‍

നല്ലവന്‍ എന്ന ചിത്രത്തില്‍ മൈഥിലിയുടെ ചെറുപ്പകാലം അഭിനയിച്ചുകൊണ്ടാണ് എസ്തര്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് ഒരുനാള്‍ വരും എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ചു. പിന്നീട് ഇങ്ങോട്ട് മമ്മൂട്ടി, ജയറാം, അനൂപ് മേനോന്‍, മുരളി ഗോപി തുടങ്ങിവയവരുടെ ഒക്കെ മകളായി. ദൃശ്യം തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ കമല്‍ ഹസന്റെയും തെലുങ്കില്‍ വെങ്കിടേഷിന്റെയും മകളായി.

ആദ്യ നായികാ വേഷം

അതേ സമയം എസ്തര്‍ അനിലിന്റെ ആദ്യ നായിക വേഷമല്ല ഷാജി എന്‍ കരുണിന്റെ ചിത്രത്തിലേത്. ഒരു യാത്രയില്‍ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രം തന്നെ എസ്തറായിരുന്നു. ഇപ്പോള്‍ ജെമിനി എന്ന പേരില്‍ എത്തിയ ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ എത്തുന്നതും എസ്തറാണ്.

English summary
Esther Anil to be seen as the heroine of Shaji N Karun's movie!!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam