എസ്തര്‍ അനില്‍ ബാലതാരം ഒന്നുമല്ല! കേരള സാരിയില്‍ സുന്ദരിയായി മാറിയ എസ്തറിന്റെ ചിത്രം വൈറല്‍!!!
മോഹന്‍ലാലിന്റെ ദൃശ്യത്തിലെ അനു മോള്‍ വളര്‍ന്ന് മിടുക്കിയായ നടിയായി മാറിയിരിക്കുകയാണ്. ബാലതാരമായി സിനിമയിലെത്തിയ എസ്തര്‍ അനില്‍ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിരുന്നെങ്കിലും ദൃശ്യത്തിലെ മുഴുനീള കഥാപാത്രം എസ്തറിനെ എല്ലാവരുടെയും പ്രിയങ്കരിയാക്കി മാറ്റിയിരുന്നു. അടുത്തതായി എസ്തര്‍ സിനിമയില്‍ നായികയായി അഭിനയിക്കാന്‍ പോവുകയാണെന്നുള്ളതാണ് പുതിയ വാര്‍ത്തകള്‍.
പതിനഞ്ചാം വയസില്‍ നായികയായി അരങ്ങേറ്റം കുറിക്കുന്ന എസ്തര്‍ കേരള സാരിയില്‍ നല്ലൊരു സുന്ദരിയായി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്ന ചിത്രത്തിലാണ് എസ്തര്‍ വലിയൊരു നടിയുടെ ലുക്കിലെത്തിയിരിക്കുന്നത്. 2010 ല്‍ നല്ലവന്‍ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് എസ്തര്‍ ആദ്യമായി അഭിനയിച്ചിരുന്നത്.

ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്യുന്ന ഓയ് എന്ന ചിത്രത്തിലൂടെ നടന്‍ അബിയുടെ മകന്‍ ഷെയിന്‍ നിഗത്തിനൊപ്പമാണ് എസ്തര്‍ നായികയായി അഭിനയിക്കുന്നത്. മോഹന്‍ലാല്‍, മമ്മുട്ടി, ജയറാം, കമല്‍ഹാസന്‍, അനൂപ് മേനോന്‍, മുരളി ഗോപി എന്നിങ്ങനെ പ്രമുഖ താരങ്ങളുടെ മകളുടെ വേഷത്തില്‍ അഭിനയിക്കാനുള്ള ഭാഗ്യവും എസ്തറിനുണ്ടായിരുന്നു.


Click it and Unblock the Notifications











