»   » 25 വര്‍ഷങ്ങള്‍ക്കുശേഷം ജയന്‍ തിരുച്ചുവരുന്നു!!

25 വര്‍ഷങ്ങള്‍ക്കുശേഷം ജയന്‍ തിരുച്ചുവരുന്നു!!

Posted By:
Subscribe to Filmibeat Malayalam

മലയാളികളുടെ അനശ്വര നടന്‍ 25 വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും സിനിമയിലേക്ക്. കേട്ട് ഞെട്ടാന്‍ വരട്ടേ.. ജയന്റെ വരവ് ആനിമേഷന്‍ സിനിമയിലൂടെയാണ്. ജയനെ വീണ്ടും വെള്ളിത്തിരയില്‍ എത്തിക്കുന്നത് ആനിമേഷന്‍ കലാകാരന്‍ വിഷ്ണു രാമകൃഷ്ണനാണ്. വിഷ്ണു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ജയനൊപ്പം മലയാളികള്‍ കാണാന്‍ കൊതിക്കുന്ന പഴയകാല നടന്മാരും ചിത്രത്തില്‍ ഉണ്ടാകും. രാജഭരണം നിലനില്‍ക്കുന്നൊരു കാലഘട്ടത്തിലെ കഥയാണ് ചിത്രം പറയുന്നത്. ഒരു ദ്വീപിലാണ് കഥ നടക്കുന്നത്. ചിത്രത്തില്‍ സൈന്യാധിപന്റെ വേഷത്തിലാണ് ജയന്‍ എത്തുന്നത്.

jayan

രാജഭരണത്തിനെതിരെ പോരാടുന്ന സൈന്യാധിപനാണ് ജയന്‍. രാജഭരണത്തിനെതിരെ ശബ്ദമുയര്‍ത്തുകയും രാജാവിനെ ചോദ്യം ചെയ്യുകയും ചെയ്യുന്ന ശക്തമായ കഥാപാത്രമായിട്ടാണ് ജയന്‍ എത്തുക. മൂന്ന് ഭാഗങ്ങളായിട്ടാണ് ചിത്രം ഒരുക്കുന്നത്.

ആദ്യ ഭാഗത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. ആനിമേഷന്‍ രംഗത്തെ നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ പേരും മറ്റു വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.

English summary
According to latest news Evergreen Malayalam actor Jayan Returns to silver screen almost 25 years after his death !! Of course you are confused ! but it’s true ; then the question is how it possible.It is possible with the help of advanced technology .

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam