TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ഞാന്‍ അവന്റെ നല്ല കൂട്ടുകാരനാണ്: ജയസൂര്യ
ജൂണ്‍ 15, ഇന്ന് 'ഫാദേര്‍സ് ഡേ'. അച്ഛന്മാര്ക്കും ഒരു ദിവസം. മലയാളത്തില്‍ ഈ അടുത്ത് നിവിന്‍ പോളി, ആസിഫ് അലി, ഭഗത് മാനുവല്‍ എന്നിവര്‍ യഥാര്‍ത്ഥ ജീവിതത്തിലും ഒരച്ഛനായി. അഭിനയം ഒരു തൊഴിലാണ്. അത് മാറ്റി നിര്‍ത്തിയാല്‍ ഇവരും സാധാരണക്കാരാണ്. കുടുംബത്തോടൊപ്പം സന്തോഷം കണ്ടെത്തുന്നവര്‍. ഒരു അച്ഛനെന്ന നിലയ്ക്ക് തനിക്കെന്നും 'ഫാദേര്‍സ് ഡേ' ആണെന്നാണ് ജയസൂര്യ പറയുന്നത്.
'ഫിലിപ്പ്സ് ആന്റ് ദി മങ്കി പെന്‍' എന്ന ചിത്രത്തില്‍ ഒമ്പത് വയസ്സുള്ള കുട്ടിയുടെ അച്ഛനായാണ് ജയസൂര്യ അഭിനയിക്കുന്നത്. നല്ലൊരു അച്ഛനായി തനിക്കാ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് സിനിമയ്ക്കപ്പുറമുള്ള യഥാര്‍ത്ഥ ജീവിതത്തിലെ അനുഭവത്തിലൂടെയാണെന്ന് ജയസൂര്യ പറയുന്നു. നല്ലൊരു മനുഷ്യനായി ജീവിക്കാന്‍ കുട്ടികളാണ് നമ്മെ സഹായിക്കുന്നതെന്നും നടന് പറഞ്ഞു.

എന്നെ സംബന്ധിച്ചിടത്തോളം എല്ലാ ദിവസവും ഫാദേര്‍സ് ഡേ ആണ്. എന്റെ മക്കള്‍ക്ക് നല്ല ഒരു അച്ഛനാകാന്‍ ഞാനെന്നും ശ്രദ്ധിക്കാറുണ്ട്. എന്റെ മകന് എന്നോട് നല്ല അടുപ്പമാണ്. അവന്റെ നല്ലകൂട്ടുകാരനാണ് ഞാനെന്ന് അവന് പറയും. ഒരു 25 വര്‍ഷം കഴിഞ്ഞാലും അവന്റെ നാവില്‍ നിന്ന് ഇത് കേള്‍ക്കാനാണ് ഞാനാഗ്രിഹിക്കുന്നത്. അച്ഛന് എനിക്ക് നല്ലൊരു കൂട്ടുകാരനുമാണെന്ന് അവനെന്നും പറയണം- ജയസൂര്യ പറഞ്ഞു.
രണ്ട് കുട്ടികളാണ് ജയസൂര്യയ്ക്കുള്ളത്. അദ്വയ്ദും വേദയും. സരിതയാണ് ഭാര്യ. 2004 ലാണ് ജയസൂര്യയും സരിതയും തമ്മില്‍ പ്രണയിച്ച് വിവാഹിതരായത്.