»   » മയക്ക് മരുന്ന് കേസിന് ദിലീപിന്റെ നായികയ്ക്ക് നോട്ടീസ്, എല്ലാവര്‍ക്കും കഷ്ട കാലം തന്നെ??

മയക്ക് മരുന്ന് കേസിന് ദിലീപിന്റെ നായികയ്ക്ക് നോട്ടീസ്, എല്ലാവര്‍ക്കും കഷ്ട കാലം തന്നെ??

Posted By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമയ്ക്ക് ഇത് കഷ്ടകാലമാണ്. കൊച്ചിയില്‍ ഒരു പ്രമുഖ നടി ആക്രമിയ്ക്കപ്പെട്ടു. അതിന് പിന്നാലെ ആ കേസുമായി ബന്ധപ്പെട്ട് മറ്റൊരു താരത്തെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ നടന്‍ ദിലീപിനെ ഇപ്പോള്‍ തെളിവെടുപ്പിനായി അങ്ങും ഇങ്ങും നടത്തിച്ചുകൊണ്ടിരിയ്ക്കുകയാണ്.

ചാര്‍മി എന്തിനാണ് ഇഫ ഉത്സവത്തില്‍ പൊട്ടിക്കരഞ്ഞത്?

ദിലീപിന് മാത്രമല്ല ദിലീപിനെ പിന്തുണച്ച അജു വര്‍ഗ്ഗീസ്, നാദിര്‍ഷ, ഇന്നസെന്റ് തുടങ്ങിയവര്‍ക്കുമൊക്കെ ചീത്തപ്പേരായി. ഇതിലൊന്നും ബന്ധമില്ലാത്ത ദിലീപിന്റെ ഒരു നായികയും ഇപ്പോള്‍ കേസും വക്കാണവുമായി നടപ്പാണ്.

നടി ചാര്‍മിയ്ക്കും

ആഗതന്‍ എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി അഭിനയിച്ച ചാര്‍മി എന്ന തെന്നിന്ത്യന്‍ താരമാണ് ഇപ്പോള്‍ പെട്ടിരിയ്ക്കുന്നത്. എന്നാല്‍ ദിലീപ് നേരിടുന്ന പ്രശ്‌നവുമായി ചാര്‍മിയ്ക്ക് യാതൊരു തര ബന്ധവുമില്ല എന്ന് ആദ്യമേ പറയട്ടെ...

ഇത് മയക്ക് മരുന്ന് കേസ്

ചാര്‍മിയെ പെടുത്തിയിരിയ്ക്കുന്നത് മയക്ക് മരുന്ന് കേസാണ്. ചാര്‍മി ഉള്‍പ്പടെ 15 നടീ - നടന്മാര്‍ക്ക് തെലങ്കാന എക്‌സൈസ് വകുപ്പ് നോട്ടീസ് അയച്ചു. നടന്‍ രവി തേജ, സംവിധായകന്‍ പൂരി ജഗന്നാഥ്, സുബ്രം രാജു, ഗായിക ഗീത, ആനന്ദ കൃഷ്ണ നന്ദു, തനീഷ്, നവദീപ്, ശ്യാം കെ നായിഡു, മുബൈദ് ഖാന്‍ എന്നിവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

എന്താണ് സംഭവം

കഴിഞ്ഞ ദിവസം പിടിയിലായ മയക്ക് മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ചോദ്യം ചെയ്യാനാണ് 15 സിനിമാ താരങ്ങള്‍ക്ക് നോട്ടീസ് അയച്ചിരിയ്ക്കുന്നത്. സംഘത്തില്‍ ഉള്‍പ്പെട്ട ഒരാളുടെ മൊബൈലില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടീ - നടന്മാരിലേക്ക് അന്വേഷണമെത്തിയത്. ജൂലൈ 19 നും 27 നും ഇടയില്‍ ചോദ്യം ചെയ്യലിന് ഹാജരാവണം എന്നാണ് നിര്‍ദ്ദേശം.

വ്യക്തമായ തെളിവുണ്ട്

കേസില്‍ താരങ്ങള്‍ക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങളും പണം കൈ മാറിയതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ടത്രെ. 2008 മുതലാണ് തെലുങ്ക് സിനിമയില്‍ ലഹരി മാഫിയ പിടിമുറുക്കുന്നത്. താരങ്ങളുടെ ലഹരി ഉപയോഗത്തിനെതിരെ താരസംഘടനയായ മാ നോട്ടീസ് നല്‍കിയിരുന്നു.

ആഗതിനിലെ നായിക

ആഗതിന് മുന്‍പ് കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെയാണ് ചാര്‍മി കൗര്‍ മലയാള സിനിമയില്‍ എത്തിയത്. മമ്മൂട്ടിയുടെ താപ്പാനയാണ് ആഗതന്‍ കൂടാതെ ചാര്‍മിയുടെ മറ്റൊരു മലയാള സിനിമ. ഗ്ലാമര്‍ വേഷങ്ങളിലൂടെയാണ് ചാര്‍മി കൗര്‍ തെലുങ്കിലും തമിഴിലും ശ്രദ്ധിക്കപ്പെട്ടത്.

English summary
Excise department sends notice to Telugu actors in drug racket case, Tollywood in shock

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X