»   » ഇതാണ് ആ കലിപ്പ് ലുക്ക്! നീല ബനിയനും കുട്ടിപാന്റുമായി ദുല്‍ഖര്‍ സല്‍മാന്റെ കിടിലന്‍ ലുക്ക്!!!

ഇതാണ് ആ കലിപ്പ് ലുക്ക്! നീല ബനിയനും കുട്ടിപാന്റുമായി ദുല്‍ഖര്‍ സല്‍മാന്റെ കിടിലന്‍ ലുക്ക്!!!

Posted By: Teresa John
Subscribe to Filmibeat Malayalam

മലയാളത്തില്‍ പല ആന്തോളജി സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും അതില്‍ നിന്നും വ്യത്യസ്തമായിട്ടാണ് ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന സോലോ എന്ന ചിത്രം. തമിഴിലും മലയാളത്തിലുമായി ഒരു സമയത്ത് തന്നെ നിര്‍മ്മിക്കുന്ന ചിത്രം ഒക്ടോബര്‍ ആദ്യ ദിവസങ്ങളിലായിരിക്കും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

താരജാഡയില്ലാതെ നാട്ടിന്‍ പുറത്തുകാരിയായ ഒരേ ഒരു നടി അനുശ്രീയാണ്! ശോഭയാത്ര ചിത്രങ്ങള്‍ വൈറല്‍!!

അതിനിടെ ചിത്രത്തിലെ പുതിയ മോഷന്‍ പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. ദുല്‍ഖര്‍ കലിപ്പു ലുക്കില്‍ നില്‍ക്കുന്ന ചിത്രം വീഡിയോ രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഫേസ്ബുക്കിലെ ഔദ്യോഗിക പേജിലൂടെ ദുല്‍ഖര്‍ തന്നെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്.

മോഷന്‍ പോസ്റ്റര്‍

ദുല്‍ഖര്‍ സല്‍മാന്റെ സോലോയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുയാണ്. നീല ടീ ഷര്‍ട്ടും കറുത്ത ബര്‍മുഡയും ധരിച്ച ദുല്‍ഖറിന്റെ കലിപ്പ് ലുക്കിലുള്ള ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്.

ദുല്‍ഖറിന്റെ സോലോ

ഏറെ പ്രതീക്ഷയോടെ ദുല്‍ഖറിന്റെ ആരാധകര്‍ കാത്തിരിക്കുന്ന സിനിമയാണ് സോലോ. ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ആന്തോളജി സിനിമ

ഒന്നിലധികം കഥകള്‍ കോര്‍ത്തിണക്കി നിര്‍മ്മിക്കുന്ന സിനിമകളെയാണ് ആന്തോളജി സിനിമ എന്ന് പറയുന്നത്. ദുല്‍ഖറിന്റെ സോലോയും ആ ഗണത്തിലാണ് ഉള്ളത്. അങ്ങനെ ചിത്രത്തിലൂടെ നാല് കഥകളാണ് പറയാന്‍ പോവുന്നത്.

സിനിമയുടെ റിലീസ്

ചിത്രീകരണം പൂര്‍ത്തിയായെങ്കിലും സെപ്റ്റംബര്‍ അവസാന ആഴ്ച റിലീസ് ചെയ്യുമെന്ന് പറഞ്ഞ സിനിമയുടെ റിലീസ് തീയതി മാറ്റിയിരിക്കുകയാണ്. ഓക്ടോബര്‍ 5 നായിരിക്കും സോലോ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക.

ആര്‍മി വേഷം

ദുല്‍ഖര്‍ സല്‍മാന്‍ അഞ്ച് വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്ന സിനിമയാണ് സോലോ. അതില്‍ ഒന്ന് ആര്‍മി ലുക്കാണ്. അതോടെ ദുല്‍ഖര്‍ ആദ്യമായി ആര്‍മി വേഷത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും സോലോയ്ക്ക് ഉണ്ട്.

പോലീസ് ആയും ദുല്‍ഖര്‍

ദുല്‍ഖര്‍ ആര്‍മി വേഷത്തിലെത്തുന്നു എന്നതിന് പിന്നാലെ പോലീസ് വേഷത്തിലും അഭിനയിക്കാന്‍ പോവുകയാണ്. അന്‍വര്‍ റഷീദിന്റെ സിനിമയിലൂടെയാണ് ദുല്‍ഖറിന് പോലീസ് വേഷം ലഭിച്ചിരിക്കുന്നത്.

പറവയുടെ റിലീസ്


സോലോ റിലീസ് ചെയ്യുമെന്ന പറഞ്ഞ ദിവസമാണ് ദുല്‍ഖര്‍ സൗബിന്‍ ഷാഹിര്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന പറവയുടെ റിലീസും. ആദ്യം ഓണത്തിന് പറവ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതും മാറ്റുകയായിരുന്നു.

Dulquer Salman To Romance Four Heroines | FIlmibeat Kannada

English summary
Exclusive Stills From The Sets Of 'Solo'

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam