»   » ബഷീര്‍ കഥാപാത്രം വീണ്ടും മമ്മൂട്ടിക്ക് പ്രതീക്ഷ

ബഷീര്‍ കഥാപാത്രം വീണ്ടും മമ്മൂട്ടിക്ക് പ്രതീക്ഷ

Posted By: Nirmal
Subscribe to Filmibeat Malayalam

വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു കഥാപാത്രം മമ്മൂട്ടിക്ക് ദേശീയതലത്തില്‍വരെ പുരസ്‌കാരം നേടികൊടുത്തു. വീണ്ടുമൊരു ബഷീര്‍ കഥാപാത്രമാകുകയാണ് മമ്മൂട്ടി. വീണ്ടുമൊരു ദേശീയ ബഹുമതി മമ്മൂട്ടിയെ തേടിയെത്തുമോ?

വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി എന്ന പ്രസിദ്ധമായ നോവലിനെ ആസ്പദമാക്കി പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്യുന്ന ബാല്യകാലസഖിയില്‍ മജീദായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. മജീദിന്റെ സുഹറയായി ഇഷാ തല്‍വാറും. ആലപ്പുഴയിലെ പെരുമ്പളം ദ്വീപിലാണ് ചിത്രീകരണം നടക്കുന്നത്.

Balyakalasakhi

അടൂര്‍ ഗോപാലകൃഷ്ണനായിരുന്നു ബഷീറിന്റെ മതിലുകള്‍ സംവിധാനം ചെയ്തിരുന്നത്. അതില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. ആ വര്‍ഷത്തെ സംസ്ഥാന, ദേശീയ അവാര്‍ഡുകള്‍ മതിലുകള്‍ വാരിക്കൂട്ടി. അതിനു ശേഷം മറ്റൊരു ബഷീര്‍ സൃഷ്ടി കൂടി സിനിമയാകുകയാണ്. അതിന്റെയൊരു പശ്ചാത്തലത്തിലാണ് എല്ലാവരും ബാല്യകാലസഖിയെ കാണുന്നത്.

പ്രമോദ് പയ്യന്നൂരിന്റെ ആദ്യ ചിത്രമാണിത്. രണ്ടുവര്‍ഷത്തോളം സിനിമയ്ക്കു വേണ്ടി റിസര്‍ച്ച് നടത്തിയാണ് പ്രമോദ് സിനിമയ്ക്കായി ഒരുങ്ങിയത്. കേരളത്തിലും ബംഗാളിലുമായിട്ടാണ് കഥ നടക്കുന്നത്.

ബഷീറിന്റെ ഏറ്റവുമധികം വായിക്കപ്പെട്ട കൃതികളിലൊന്നാണ് ബാല്യകാലസഖി. കേരളത്തിലെ കൊച്ചുകുട്ടികള്‍ വരെ വായിച്ച പുസ്തകം. അതുകൊണ്ടുതന്നെ എല്ലാവരും ചിത്രത്തെ ശ്രദ്ധിക്കാനിടയുണ്ട്. ചെറിയൊരു പാളിച്ചപോലും ജനം സഹിക്കില്ല. അടൂര്‍ ഗോപാലകൃഷ്ണന്‍ മതിലുകള്‍ ചെയ്തതിലും കൂടുതല്‍ആളുകള്‍ പ്രാധാന്യം കൊടുക്കുക ബാല്യകാലസഖിക്കായിരിക്കും. മജീദും സുഹറയും എല്ലാമലയാളികളുടെയും ഹൃദയത്തില്‍ താമസിക്കുന്നവരാണ്. മജീദായി മമ്മൂട്ടിയും സുഹറയായി ഇഷയും വരുമ്പോള്‍ അവരുടെ ഭാഗത്തുണ്ടാകുന്ന പാളിച്ചപോലും സിനിമയെ ബാധിക്കും.

English summary
All are expecting an another award for Mammootty from the movie Balyakalasakhi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam