»   » ഖുശ്ബുവിന്റെ ബാഗ് അടിച്ചുമാറ്റി

ഖുശ്ബുവിന്റെ ബാഗ് അടിച്ചുമാറ്റി

Posted By:
Subscribe to Filmibeat Malayalam
Khushboo
ചെന്നൈ: നടി ഖുശ്ബുവിന്റെ ബാഗ് വിരുതന്മാര്‍ അടിച്ചുമാറ്റി. ചെന്നൈയിലെ എക്‌സ്പ്രസ് അവന്യുമാളില്‍ വച്ചായിരുന്നു സംഭവം. കുറച്ച് ഡിവിഡികള്‍ വാങ്ങുന്നതിനായി ഷോപ്പിലെത്തിയ നടി രണ്ടു മൊബൈല്‍ ഫോണുകള്‍ അടങ്ങുന്ന ബാഗ് പ്രവേശനകവാടത്തിനരികയെുള്ള കൗണ്ടറിലാണ് വെച്ചിരുന്നത്.

ഡിവിഡികള്‍ തിരഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ബാഗ് നഷ്ടമായ കാര്യം അറിയുന്നത്. പരാതി പ്രകാരം അണ്ണാ ശാല പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഉത്തരേന്ത്യക്കാരായ രണ്ടു യുവാക്കളാണ് കളവിനു പിന്നിലെന്നു കരുതുന്നു. ഖുശ്ബു ഷോപ്പിലെത്തുമ്പോള്‍ അവിടെയുണ്ടായിരുന്ന ഇരുവരും പെട്ടെന്ന് പുറത്തേക്ക് പോയതായി വ്യക്തമായിട്ടുണ്ട്.

ഷോപ്പില്‍ നിന്നുള്ള സിസിടിവി ഫൂട്ടേജുകള്‍ പരിശോധിച്ചുവരികയാണ്. മോഷ്ടിച്ചവരെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നു തന്നെയാണ് വിശ്വാസം-പോലിസ് കേന്ദ്രങ്ങള്‍ അറിയിച്ചു.

English summary
Actress Khushboo lost her bag at a shop in Express Avenue Mall. It containing two of her Mobile Phones. Anna Salai Police have registered a theft case and searching for the culprits
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam