»   »  ദിലീപിന്റെ ഏഴ് സുന്ദര രാത്രികള്‍

ദിലീപിന്റെ ഏഴ് സുന്ദര രാത്രികള്‍

Posted By:
Subscribe to Filmibeat Malayalam
Dileep
സ്പാനിഷ് മസാലയ്ക്ക് ശേഷം ജനപ്രിയ നായകന്‍ ദിലീപിനെ നായകനാക്കി ലാല്‍ജോസ് പുതിയ സിനിമയൊരുക്കുന്നു. 'ഏഴ് സുന്ദര രാത്രികള്‍' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ തിരക്കഥയൊരുക്കുന്നത് ജെയിംസ് ആല്‍ബര്‍ട്ടാണ്.

ദിലീപിനെ ജനപ്രിയ നായകനാക്കി മാറ്റിയ മീശമാധവന്റെ പത്താംവാര്‍ഷിക വേളയിലാണ് ലാല്‍ജോസും ദിലീപും വീണ്ടുമൊന്നിയ്ക്കുന്നത്. ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍, രസികന്‍ തുടങ്ങിയവയായിരുന്നു ഈ കൂട്ടുകെട്ടിലിറങ്ങിയ മറ്റു സിനിമകള്‍.

ഇവര്‍ വീണ്ടുമൊന്നിയ്ക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ തിയറ്ററിനുള്ളില്‍ പൊട്ടിച്ചിരിയുടെ മാലപ്പടക്കമാവും പ്രേക്ഷകര്‍ പ്രതീക്ഷിയ്ക്കുക. അങ്ങനെയൊരു ചിത്രത്തിന് വേണ്ടിതന്നെയാണ് ഇവരൊന്നിയ്ക്കുന്നത്. പേരു സൂചിപ്പിയ്ക്കും പോലെ ഇത് ഏഴ് രാത്രികളുടെ കഥയാണ്. ഒരു യുവാവിന്റെ വിവാഹത്തിന് മുമ്പുള്ള ഏഴു രാത്രികളുടെ വേറിട്ട കഥയാണ് ലാല്‍ജോസ് പറയുന്നത്. ചിത്രത്തില്‍ പരസ്യസംവിധായകനായാണ് ദിലീപ് അഭിനയിക്കുന്നത്.

ലാല്‍ ജോസ് ഇപ്പോള്‍ പൃഥ്വിരാജ് നായകനാകുന്ന അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ്. ഇതിന് ശേഷമാണ് ദിലീപ് സിനിമയുടെ ചിത്രീകരണം തുടങ്ങുക. 2013ല്‍ തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ താരനിര്‍ണയം പുരോഗമിയ്ക്കുകയാണ്.

English summary
The latest news is that after Spanish Masala, Dileep and Laljose comes again with a film titled Ezhu Sundara Rathrikal.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam