Just In
- 34 min ago
സിനിമയിലും സീരിയലിലും തിളങ്ങുന്ന മുകുന്ദന്, പ്രതീക്ഷിക്കാത്ത സമയത്താണ് ട്വിസ്റ്റ് സംഭവിക്കുന്നതെന്ന് താരം
- 41 min ago
കുടുംബ വിളക്ക് സീരിയലിലെ നൂബിനുമായി പ്രണയത്തിലാണോ? ടാറ്റൂവിന് പിന്നില്‍ പ്രണയരഹസ്യം ഉണ്ടെന്ന് നടി അമൃത നായര്‍
- 1 hr ago
ദൃശ്യത്തിന്റെ ആദ്യ ഭാഗത്തിൽ ലാഗ് കൊണ്ട് വന്നത് മനഃപൂർവം; കാരണം വ്യക്തമാക്കി ജീത്തു ജോസഫ്
- 1 hr ago
മാസ് മറുപടിയുമായി മീനാക്ഷി, ഇതുപോലൊരു കമന്റിട്ട അങ്കിളിന്റെ തൊലിക്കട്ടിയും മോശമെന്ന് കരുതുന്നില്ല
Don't Miss!
- News
കൊവിഡിനെ അതിജീവിക്കാന്‍ ഇന്ത്യ; രാജ്യത്തെ കൊവിഡ് പ്രതിരോധത്തിന്റെ നാള്‍വഴികള്‍
- Finance
തുടർച്ചയായ വില വർദ്ധനവിന് ശേഷം പെട്രോൾ, ഡീസൽ വിലയിൽ ഇന്ന് മാറ്റമില്ല
- Sports
IND vs AUS: ഇന്ത്യ ജയം പ്രതീക്ഷിക്കേണ്ട! കാരണം ഈ റെക്കോര്‍ഡ്- ഗാബയില്‍ ഉയര്‍ന്ന സ്കോര്‍ അറിയാം
- Automobiles
വർക്ക് ഫ്രം ഹോം മടുത്തോ? എവിടെ നിന്നും ജോലി ചെയ്യാൻ പുത്തൻ പോംവഴിയുമായി നിസാൻ
- Lifestyle
മുടി പ്രശ്നങ്ങള്‍ തീര്‍ക്കണോ? ഈ മാസ്ക് സഹായിക്കും
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഏഴു സുന്ദര രാത്രികളുടെ പ്രമോ സോങ് വന്‍ഹിറ്റ്
ലാല്‍ ജോസും ദിലീപും ഒന്നിയ്ക്കുന്ന പുതിയ ചിത്രമായ ഏഴു സുന്ദര രാത്രികളുടെ പ്രചാരണഗാനം പുറത്തിറങ്ങി. വ്യത്യസ്തകള്‍ ഏറെയുള്ള ഗാനം ഫേസ്ബുക്കിലും മറ്റും ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. പ്രമോ ഗാനത്തിനും പ്രശാന്ത് തന്നെയാണ് ഈണം നല്‍കിയിരിക്കുന്നത്.
പെട്ടിടാമാരും ആപത്തില്‍ എന്നു തുടങ്ങുന്ന ഗാനം ഏറെ രസകരമായിത്തന്നെയാണ് ഒരുക്കിയിരിക്കുന്നത്. നര്‍മ്മം കലര്ത്തിയൊരുക്കിയിരിക്കുന്ന ചിത്രത്തില്‍ ദിലീപിന്റെ മികച്ച പ്രകടനം കാണാം.
ഹച്ചിന്റെ പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രകാശ് വര്‍മ്മയാണ് ഈ പ്രമോ സോങ് സംവിധാനം ചെയ്തത്. ബോളിവുഡ് ചിത്രങ്ങളില്‍ ഛായാഗ്രാഹകനായി പ്രവര്‍ത്തിക്കുന്ന കെയു മോഹന്‍ ആണ് പ്രമോ സോങ്ങിന് വേണ്ടി ക്യാമറ ചലിപ്പിച്ചത്.

ഏഴു സുന്ദര രാത്രികള്‍ പ്രമോ സോങ് ഹിറ്റാവുന്നു
ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രം മുതിലിങ്ങോട്ട് ദിലീപും ലാല്‍ ജോസും ചേര്‍ന്നൊരുക്കിയ പലചിത്രങ്ങളും മികച്ച പ്രദര്‍ശനവിജയം നേടിയവയായിരുന്നു. ഏഴു സുന്ദരരാത്രികളും ഇത്തരത്തിലൊരു വിജയം നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഏഴു സുന്ദര രാത്രികള്‍ പ്രമോ സോങ് ഹിറ്റാവുന്നു
പരസ്യചിത്രങ്ങള്‍ സംവിധാനം ചെയ്യുന്ന എബിയെന്ന കഥാപാത്രമായിട്ടാണ് ദിലീപ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. വിവാഹത്തിന് ഏഴുനാള്‍ മുമ്പ് എബി ഒരുക്കുന്ന ബാച്ലര് പാര്‍ട്ടിയാണ് ചിത്രത്തിന്റെ വഴിത്തിരിവായി മാറുന്നത്.

ഏഴു സുന്ദര രാത്രികള്‍ പ്രമോ സോങ് ഹിറ്റാവുന്നു
ദിലീപിനൊപ്പം ഹരിശ്രീ അശോകന് ടിനി ടോം, സുരാജ് വെഞ്ഞാറമൂട്, ശേഖര്‍ മേനോന് എന്നിവരുംകൂടി അണിനിരക്കുന്നതോടെ ചിരിയുടെ പൊടിപൂരത്തിനുള്ള വകയുണ്ടാകുമെന്നുറപ്പാണ്.

ഏഴു സുന്ദര രാത്രികള്‍ പ്രമോ സോങ് ഹിറ്റാവുന്നു
എബിയുടെ കാമുകിയായ സിനിയെന്ന കഥാപാത്രമായിട്ടാണ് റിമ ചിത്രത്തിലെത്തുന്നത്. ഏറെ പ്രധാന്യമുള്ള കഥാപാത്രമാണ് റിമയുടേതെന്ന് ലാല്‍ ജോസ് പറയുന്നു.

ഏഴു സുന്ദര രാത്രികള്‍ പ്രമോ സോങ് ഹിറ്റാവുന്നു
മുരളി ഗോപിയും ദിലീപും ആദ്യമായി ഒന്നിയ്ക്കുന്ന ചിത്രമാണിത്. മുരളിയുടെ കഥാപാത്രവും ഏറെ പ്രധാനപ്പെട്ടതാണെന്നാണ് സൂചന. അലക്സ് എന്നാണ് മുരളി ഗോപിയുടെ കഥാപാത്രത്തിന്റെ പേര്.

ഏഴു സുന്ദര രാത്രികള്‍ പ്രമോ സോങ് ഹിറ്റാവുന്നു
ലാല്‍ ജോസ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമായ ക്ലാസ്മേറ്റ്സിന് തിരക്കഥ രചിച്ച ജെയിംസ് ആല്‍ബര്‍ട്ടാണ് ഏഴു സുന്ദര രാത്രികള്‍ക്ക് തിരക്കഥ രചിച്ചിരിക്കുന്നത്.

ഏഴു സുന്ദര രാത്രികള്‍ പ്രമോ സോങ് ഹിറ്റാവുന്നു
അടുത്തിടെ പുറത്തുവന്ന ലാല്‍ ജോസ് ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തവും മികച്ച വിജയങ്ങള്‍ നേടിയവയുമായിരുന്നു. സ്പാനിഷ് മസാലയും ഡയമണ്ട് നെക്ലേസും കഴിഞ്ഞ് അയാളും ഞാനും തമ്മില്‍ എന്ന ചിത്രമായപ്പോള്‍ ലാല്‍ ജോസ് ഏവരെയും വിസ്മയിപ്പിച്ചു. പിന്നീടുവന്ന പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും വന്‍ഹിറ്റായി. ഏഴു സുന്ദര രാത്രികളും ഇതേ പോലെ വിജയമാകുമെന്ന് പ്രതീക്ഷിയ്ക്കാം.

ഏഴു സുന്ദര രാത്രികള്‍ പ്രമോ സോങ് ഹിറ്റാവുന്നു
ഏഴു സുന്ദരരാത്രികള്‍ ക്രിസ്മസ് ചിത്രമായി ഡിസംബര്‍ ഇരുപതിനാണ് റിലീസ് ചെയ്യുന്നത്.