»   » മോഹന്‍ലാലിന് ശേഷം പൃഥ്വിരാജ്, പൃഥ്വിയുടെ മൂന്ന് സിനിമകള്‍ 50 കോടി ക്ലബ്ബില്‍

മോഹന്‍ലാലിന് ശേഷം പൃഥ്വിരാജ്, പൃഥ്വിയുടെ മൂന്ന് സിനിമകള്‍ 50 കോടി ക്ലബ്ബില്‍

By: Rohini
Subscribe to Filmibeat Malayalam

കോടികളുടെ കണക്കാണ് ഇപ്പോള്‍ മലയാള സിനിമയില്‍. 150 കോടി കലക്ഷന്‍ നേടിയ പുലിമുരുകന് ശേഷം ഇനി ആര് റെക്കോഡ് ബേധിയ്ക്കും എന്നറിയാന്‍ കാത്തിരിയ്ക്കുകയാണ് ആരാധക ലക്ഷം. ഏറ്റവും കൂടുതല്‍ കലക്ഷന്‍ റെക്കോഡുകള്‍ ഇപ്പോഴുള്ളത് മോഹന്‍ലാലിന്റെ പേരിലാണ്.

കോടികള്‍ വാരുന്ന മലയാള സിനിമ, 2017 ഇതുവരെ സൂപ്പര്‍ഹിറ്റും ബ്ലോക് ബസ്റ്റര്‍ ഹിറ്റുമായ സിനിമകള്‍


മോഹന്‍ലാലിന് ശേഷം കലക്ഷന്‍ റെക്കോഡുകള്‍ സൃഷ്ടിക്കാന്‍ ഇതാ പൃഥ്വിരാജും. പൃഥ്വിയെ നായകനാക്കി ജെ കൃഷ്ണന്‍ സംവിധാനം ചെയ്ത എസ്ര എന്ന ചിത്രവും 50 കോടി ക്ലബ്ബിലെത്തി. ഇതോടെ മൂന്ന് പൃഥ്വിരാജ് ചിത്രങ്ങളാണ് 50 കോടി ക്ലബ്ബിലെത്തിയിരിയ്ക്കുന്നത്.


എസ്രയുടെ കലക്ഷന്‍

55 ദിവസത്തെ പ്രദര്‍ശനം പൂര്‍ത്തിയാക്കുമ്പോഴേക്കും പൃഥ്വിരാജിന്റെ എസ്ര കേരളത്തില്‍ നിന്ന് മാത്രം 35.20 കോടി കലക്ഷന്‍ നേടി കഴിഞ്ഞു. കേരളത്തിന് പുറത്തും നിന്ന് 5.35 ഉം ഗള്‍ഫ് നാടുകളില്‍ നിന്നായി 8.16 കോടിയും എസ്ര നേടി. മറ്റ് ആഗോള പ്രദര്‍ശനത്തിലൂടെ 2.13 കോടി നേടി. അങ്ങനെ ആകെ മൊത്തം 50.84 കോടിയാണ് ഇതുവരെ എസ്രയുടെ കലക്ഷന്‍


മൂന്ന് ചിത്രങ്ങളായി

50 കോടി നേടുന്ന പൃഥ്വിയുടെ മൂന്നാമത്തെ ചിത്രമാണ് എസ്ര. നാദിര്‍ഷ സംവിധാനം ചെയ്ത മള്‍ട്ടിസ്റ്റാര്‍ ചിത്രമായ അമര്‍ അക്ബര്‍ അന്തോണിയാണ് 50 കോടി കടന്ന മറ്റൊരു പൃഥ്വിരാജ് ചിത്രം. ആര്‍ എസ് വിമല്‍ പൃഥ്വിയെ നായകനാക്കി ചെയ്ത എന്ന് നിന്റെ മൊയ്തീനും 50 കോടി കടന്നിട്ടുണ്ട്.


മോഹന്‍ലാലിന്റെ സിനിമകള്‍

ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രങ്ങളെല്ലാം ലാലിന്റെ പേരിലാണ്. മോഹന്‍ലാലിന്റെ പുലിമുരുകന്‍, ഒപ്പം, ദൃശ്യം, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങള്‍ വളരെ വേഗം 50 കോടി നേടിയ പട്ടികയിലാണ്.


എസ്ര എന്ന ചിത്രം

മലയാളത്തിന് ഒട്ടും പരിചിതമല്ലാത്ത ഒരു പ്രേതകഥയുമായി ജെകെ എന്ന നവാഗത സംവിധായകന്‍ ഒരുക്കിയ ചിത്രമാണ് എസ്ര. ജൂത കഥയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ പൃഥ്വിരാജും പ്രിയ ആനന്ദും കേന്ദ്ര കഥാപാത്രങ്ങളായി എത്തി. ഇപ്പോഴും കേരളത്തിലെ ചില തിയേറ്ററുകളില്‍ എസ്ര ഷോ നടക്കുന്നുണ്ട്.
English summary
Ezra becomes 3rd 50 crore club movie for Prithvhiraj
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam