»   » മെക്‌സിക്കന്‍ അപാരത സംഭവിയ്ക്കുന്നതിന് മുമ്പ് എസ്ര കുതിയ്ക്കുന്നു, 20 ദിവസത്തെ കലക്ഷന്‍ സൂപ്പര്‍!!

മെക്‌സിക്കന്‍ അപാരത സംഭവിയ്ക്കുന്നതിന് മുമ്പ് എസ്ര കുതിയ്ക്കുന്നു, 20 ദിവസത്തെ കലക്ഷന്‍ സൂപ്പര്‍!!

Posted By: Rohini
Subscribe to Filmibeat Malayalam

ടൊവിനോ തോമസ് നായകനായി എത്തിയ ഒരു മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തെ കുറിച്ചാണ് ഇപ്പോള്‍ മലയാള സിനിമാലോകം സംസാരിച്ചുകൊണ്ടിരിയ്ക്കുന്നത്. പൃഥ്വിരാജിന്റയും ദുല്‍ഖര്‍ സല്‍മാന്റെയും മമ്മൂട്ടിയുടെയുമെല്ലാം കരിയറിലെ ഏറ്റവും മികച്ച ഓപ്പണിങ് ഡേ കലക്ഷനെ മറികടന്ന് മെക്‌സിക്കന്‍ അപാരത 3 കോടി രൂപ ഓപ്പണിങ് കലക്ഷന്‍ നേടി.

മമ്മൂട്ടി, പൃഥ്വി, ദുല്‍ഖര്‍ ഔട്ട്, ആദ്യ ദിന കളക്ഷനില്‍ റെക്കോര്‍ഡ് നേട്ടവുമായി ടൊവിനോ തോമസ്


എസ്ര എന്ന ചിത്രത്തിലൂടെ പൃഥ്വി നേടിയ ഓപ്പണിങ് ഡേ കലക്ഷനായ 2.61 കോടി രൂപയാണ് മെക്‌സിക്കന്‍ അപാരത വളരെ എളുപ്പം മറികടന്ന് പോയത്. എന്നാല്‍ മെക്‌സിക്കന്‍ അപാരത സംഭവിയ്ക്കുന്നതിന് മുമ്പ് എസ്ര കുതിച്ചോടുകയാണ്. 20 ദിവസത്തെ കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍ ചിത്രം നല്ലൊരു ബിസിനസാണ് നടത്തി വരുന്നത് എന്ന് വ്യക്തമാകും.


വിജയകരമായി തുടരുന്നു

ഫെബ്രുവരി 10 നാണ് ജെകെ സംവിധാനം ചെയ്ത എസ്ര എന്ന ചിത്രം റിലീസായത്. മലയാളത്തിലെ ഏറ്റവും മികച്ച ഹൊറര്‍ ചിത്രം എന്ന വിശേഷണത്തോടെ ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ് ചിത്രം. ഫെബ്രുവരി 17 ഓടെ കേരളിത്തിന് പുറത്തും റിലീസ് ചെയ്ത ചിത്രത്തിന് പുറത്തു നിന്ന് ലഭിയ്ക്കുന്നതും ഗംഭീര സ്വീകരണമാണ്.


20 ദിവസത്തെ കലക്ഷന്‍

പത്ത് ദിവസം കൊണ്ട് 20 കോടി ഗ്രോസ് കലക്ഷന്‍ നേടിയ ചിത്രമാണ് എസ്ര. 20 ദിവസം പിന്നിടുമ്പോഴേക്കും 26 കോടി നേടിയിരിക്കുന്നു. കേരളത്തിന് പുറത്തെ കണക്കുകള്‍ ഇതില്‍ പെടുത്തിയിട്ടില്ല. മൂന്ന് ദിവസം കൊണ്ട് ഇന്ത്യയ്ക്ക് പുറത്ത് നിന്ന് ചിത്രം 1.57 കോടി കലക്ഷന്‍ നേടിയതായി റിപ്പോര്‍ട്ടുകളുണ്ട്.


50 കോടി നേടും, അതിന് മുകളിലോ?

ഈ വിജയയാത്ര തുടരുകയാണെങ്കില്‍ അധികം വൈകാതെ എസ്ര 50 കോടി ക്ലബ്ബിലെത്തുമെന്നാണ് ട്രേഡ് അനലൈസ് വിലയിരുത്തലുകള്‍. എന്ന് നിന്റെ മൊയ്തീനാണ് പൃഥ്വിയുടെ കരിയറില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ (50 കോടി) നേടിയ ചിത്രം. മൊയ്തീനെ എസ്ര മറികടക്കുമോ എന്ന് കാത്തിരുന്ന് കാണാം.


മെക്‌സിക്കന്‍ അപരാത നേടുമോ?

മൂന്ന് കോടി രൂപയാണ് ഒരു മെക്‌സിക്കന്‍ അപരാത എന്ന ചിത്രം ആദ്യ ദിവസം തന്നെ നേടിയ കലക്ഷന്‍. കേരളത്തില്‍ ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് ലഭിയ്ക്കുന്നത്. ഈ വിജയം നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ മെക്‌സിക്കന്‍ അപാരത പൃഥ്വിയുടെ റെക്കോഡ് വെട്ടും എന്ന കാര്യത്തില്‍ സംശയം വേണ്ട. മെക്‌സിക്കന്‍ അപാരതയ്‌ക്കൊപ്പം റിലീസ് ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിനും മികച്ച അഭിപ്രായമാണ് വന്നുകൊണ്ടിരിയ്ക്കുന്നത്.


English summary
According to the certain unconfirmed reports, the film Ezra has went on to cross the 25-Crore mark at the box office. Reportedly, after 20 days of run, the box office collection of Ezra stands at 26.80 Crores.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam