»   » എസ്ര മുപ്പത് കോടി കടന്നു... മൊയ്തീനൊപ്പം എത്തുമോ, മൊയ്തീനെ കടത്തി വെട്ടുമോ?

എസ്ര മുപ്പത് കോടി കടന്നു... മൊയ്തീനൊപ്പം എത്തുമോ, മൊയ്തീനെ കടത്തി വെട്ടുമോ?

By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമയെ സംബന്ധിച്ച് പുതിയൊരു ദൃശ്യാനുഭവമാണ് ജെകെ സംവിധാനം ചെയ്ത എസ്ര എന്ന ചിത്രം. അന്താരാഷ്ട്ര നിലവാരത്തിനൊപ്പം എത്തിയില്ല എങ്കിലും അതില്‍ ഒട്ടും മോശമല്ല ചിത്രത്തിന്റെ മേക്കിങ് രീതി. പ്രേക്ഷക പ്രശസംസയ്‌ക്കൊപ്പം നിരൂപക പ്രശംസയും നേടുന്ന ചിത്രം സാമ്പത്തികമായും വലിയ വിജയമാണ് നേടിക്കൊണ്ടിരിയ്ക്കുന്നത്.

മള്‍ട്ടിപ്ലക്‌സില്‍, 'ഏട്ടന്‍' തന്നെ താരം! നിവിനും പൃഥ്വിയും തകര്‍ത്തു! 'മെഗാസ്റ്റാര്‍' ഔട്ട്!


23 ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം എസ്ര നേടിയത് 28.33 കോടി രൂപയാണ്. ഇക്കാര്യം എസ്ര തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്. കേരളത്തിലെ പുറത്തെ കണക്കുകളും കൂടെ കൂട്ടിയപ്പോള്‍ ചിത്രം 30 കോടി കടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.


30 കോടി കടന്നു

കേരളത്തിന് പുറത്ത് നിന്ന് ചിത്രം മൂന്ന് ദിവസം കൊണ്ട് 1.57 കോടി രൂപ ഗ്രോസ് കലക്ഷന്‍ നേടിയിരുന്നു. ഇന്ത്യയ്ക്ക് പുറത്തെ കലക്ഷന്‍ മൂന്ന് കോടിയ്ക്ക് മുകളിലാണ്. അങ്ങനെ ആകെ മൊത്തെ ഇതുവരെ ചിത്രം 30 കോടി കടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.


50 കോടി നേടുമോ

23 ദിവസം കൊണ്ട് 30 കോടി കടന്ന ചിത്രം വരും ദിവസങ്ങളില്‍ 50 കോടി നേടും എന്നാ ട്രേഡ് അനലൈസ് റിപ്പോര്‍ട്ടുകള്‍. കേരളത്തിന് പുറത്തുനിന്നും മികച്ച റിപ്പോര്‍ട്ടുകളാണ് എസ്രയ്ക്ക് ലഭിച്ചുകൊണ്ടിരിയ്ക്കുന്നത്


മൊയ്തീന് ശേഷം എസ്ര ?

പൃഥ്വിയുടെ കരിയറിലെ ഏറ്റവും മികച്ച ബോക്‌സോഫീസ് കലക്ഷന്‍ നേടിയ ചിത്രമാണ് എന്ന് നിന്റെ മൊയ്തീന്‍. ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത എന്ന് നിന്റെ മൊയ്തീന്റെ ആകെ കലക്ഷന്‍ 50 കോടിയാണ്. നേരത്തെ പൃഥ്വിയുടെ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രവും 30 കോടി കടന്നിട്ടുണ്ട്.


വിജയകരമായി തുടരുന്നു

മലയാളത്തിന് ഒട്ടും പരിചിതമല്ലാത്ത ജൂത കഥയുടെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ഹൊറര്‍ ത്രില്ലറാണ് ജെകെ സംവിധാനം ചെയ്ത എസ്ര. ഫെബ്രുവരി 10 ന് കേരളത്തിലും 17 മുതല്‍ കേരളത്തിന് പുറത്തും ചിത്രം റിലീസ് ചെയ്തു. ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുന്നു
English summary
Prithviraj starrer Ezra is still fetching good money at the box office. Read Ezra box office report here
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam