»   » സസ്‌പെന്‍സ്....ചുരുളഴിയുമോ ? എസ്രയെന്ന ടൈറ്റില്‍ റോളിലെത്തുന്നത് മോഹന്‍ലാല്‍?

സസ്‌പെന്‍സ്....ചുരുളഴിയുമോ ? എസ്രയെന്ന ടൈറ്റില്‍ റോളിലെത്തുന്നത് മോഹന്‍ലാല്‍?

Posted By: Pratheeksha
Subscribe to Filmibeat Malayalam

ക്രിസ്തുമസിന് പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഹൊറര്‍ ചിത്രമാണ് നവാഗത സംവിധായകനായ ജയ് കെ സംവിധാനം ചെയ്യുന്ന എസ്ര. പൃഥ്വിരാജ് നായകനാവുന്ന ചിത്രം ഏറെ സവിശേഷതകളോടെയാണ് തിയറ്ററുകളിലെത്തുന്നത്.
പ്രശസ്ത ബോളിവുഡ് ചിത്രം ദ ഒമെന്‍ പോലെ പതിയെ കത്തിപ്പടരുന്ന ഒരു ചിത്രമായിരിക്കുമെന്നാണ് പൃഥ്വിരാജ് നേരത്തെ വ്യക്തമാക്കിയത്.

എന്നാല്‍ ചിത്രത്തിലെ പ്രേത കഥാപാത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. എബ്രഹാ എസ്രയെന്ന  പ്രേത കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആരായിരിക്കും.

പ്രധാന കഥാപാത്രങ്ങള്‍

ടൊവിനോ തോമസ് ,സുദേവ് നായര്‍ ,പ്രിയ ആനന്ദ് എന്നിവര്‍ മുഖ്യ വേഷത്തിലെത്തുന്ന എസ്ര ഒരു കംപ്ലീറ്റ് ഹൊറര്‍ ത്രില്ലറാണ്. മലയാളത്തില്‍ മുന്‍പ് ഇറങ്ങിയ ചിത്രങ്ങളുടെ സ്വഭാവമായിരിക്കില്ല എസ്രയ്‌ക്കെന്ന് സംവിധായകന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. എസ്രയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നതും സംവിധായകന്‍ ജയ് കെ തന്നെയാണ് .ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ പ്രേക്ഷകരില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

എസ്രയെന്ന ടൈറ്റില്‍ റോളിലാര്

ചിത്രത്തില്‍ എസ്രയെന്ന ടൈറ്റില്‍ റോളിലെത്തുന്നതാരാണെന്ന കാര്യത്തില്‍ വലിയ ആകാംഷകളാണുയരുന്നത്. എബ്രഹാം എസ്രയാകുന്നത് നടന്‍ മോഹന്‍ലാലാണെന്ന സൂചനകളുണ്ട്. എസ്ര മോഹന്‍ലാലാണെന്ന തരത്തിലുളള ചര്‍ച്ചകളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്

ട്രെയിലറിന്റെ തുടക്കത്തിലുളളത് മോഹന്‍ലാല്‍?

ട്രെയിലറിന്റെ തുടക്കത്തില്‍ തടിച്ച ശരീര പ്രകൃതിയുളള ഒരാള്‍ തോള്‍ ചരിച്ച് പുറം തിരിഞ്ഞു നില്‍ക്കുന്നുണ്ട്. ഇതു മോഹന്‍ലാലാണെന്നാണ് പറയുന്നത്. ഇതാണ് ശരീരമുക്തമാക്കപ്പെട്ട എബ്രഹാം എസ്രയുടെ ആത്മാവ് എന്നൊരു കുറിപ്പും ഇയാളുടെ കൈയ്യലുണ്ട്.

താരങ്ങളുടെ പേരിനൊപ്പം ലാലിന്റെ പേരും ഉണ്ടായിരുന്നു

മുന്‍പ് വിക്കി പീഡിയ നല്‍കിയ എസ്രയിലെ അഭിനേതാക്കളുടെ ലിസ്റ്റില്‍ മോഹന്‍ലാലിന്റെ പേരും ഉണ്ടായിരുന്നു. പക്ഷേ പിന്നീട് നീക്കം ചെയ്യുകയായിരുന്നു. ഇതും എസ്ര മോഹന്‍ലാലായിരിക്കുമെന്ന സംശയമുയര്‍ത്തുന്നു.

ലൂസിഫറിലെ ഗെറ്റപ്പ് എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്ന ചിത്രത്തിലെ ഗെറ്റപ്പ് എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രവു ലാലായിരിക്കും ആ സസ്‌പെന്‍സ് എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. തിരക്കഥ പൂര്‍ത്തിയാക്കാത്ത ലൂസിഫറിന്റെ പോസ്റ്ററല്ല അതെന്ന് പൃഥ്വിരാജ് നേരത്തേ വ്യക്തമാക്കിയിരുന്നു

മോഹന്‍ലാലിന്റെ കഴുത്തിലെ മാല

എസ്രയുടെ ട്രെയിലറില്‍ പൃഥ്വിരാജിന്റെ കൈയ്യില്‍ ഒരു മാലയുണ്ട്. ലൂസിഫറിന്റെതെന്നു പ്രചരിക്കപ്പെടുന്ന മോഹന്‍ലാല്‍ ചിത്രത്തിലും ആ മാലയുണ്ടെന്നത് എസ്ര മോഹന്‍ലാലായിരിക്കുമെന്ന സംശയം വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് പറയുന്നത്.

English summary
social media have been in a wide discussion on movie ezra.film hide a big suspense, which is mohanlal

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam