»   » എസ്രയിലെ പ്രേതം പേടിപ്പിച്ചതെങ്ങനെ??? പ്രേതത്തിന്റെ രഹസ്യം പുറത്ത്!!! കാണാം വീഡിയോ??

എസ്രയിലെ പ്രേതം പേടിപ്പിച്ചതെങ്ങനെ??? പ്രേതത്തിന്റെ രഹസ്യം പുറത്ത്!!! കാണാം വീഡിയോ??

Posted By: Karthi
Subscribe to Filmibeat Malayalam

മലയാളത്തിലെ ഹൊറര്‍ സിനിമാ സങ്കല്‍പങ്ങളെ പാടെ മാറ്റിയ സിനിമയായിരുന്നു എസ്ര. പൃഥ്വിരാജ് നായകനായി എത്തിയ ചിത്രം ബോക്‌സ് ഓഫീസിലും മികച്ച വിജയമായി. അടുത്തകാലത്ത് മലയാളത്തില്‍ പുറത്തിറങ്ങിയ ഹൊറര്‍ ചിത്രത്തങ്ങള്‍ക്കൊന്നും ബോക്‌സ് ഓഫീസില്‍ വിജയം നേടാനായില്ലെന്നും ശ്രദ്ധേയമാണ്. 

അതേസമയം ഹോളിവുഡ് ഹൊറര്‍ ചിത്രങ്ങള്‍ കേരളത്തിലെ തിയറ്ററില്‍ വിജയം നേടാന്‍ തുടങ്ങിയതും സമീപകാലത്താണ്. ഒരു ഹോളിവുഡ് ചിത്രീകരണ രീതിയെ സ്വീകരിച്ച ചിത്രമായിരുന്നു എസ്ര. ചിത്രത്തില്‍ വിഷ്വല്‍ എഫക്‌സിന് ഏറെ പ്രാധാന്യം നല്‍കിയിരുന്നു. ചിത്രത്തിന്റെ വിഎഫ്എക്‌സ് ബ്രേക്ക് ഡൗണ്‍ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു.

എബ്രഹാം എസ്ര എന്ന പ്രേക്ഷകരെ പേടിപ്പിച്ച പ്രേതത്തിന്റെ രഹസ്യങ്ങളാണ് അണിയറക്കാര്‍ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളിലും മറ്റും വിഎഫ്എക്‌സ് ഉപയോഗിച്ചിരിക്കുന്നതും അതിന്റെ ബ്രേക്ക് ഡൗണുമാണ് വീഡിയോയിലുള്ളത്. വീഡിയോ പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജില്‍ പങ്ക് വച്ചിട്ടുണ്ട്.

ചിത്രത്തിലെ വിഎഫ്എക്‌സ് രംഗങ്ങളുടെ മൂന്ന് മിനിറ്റ് വീഡിയോയാണ് പുറത്ത് വിട്ടിരിക്കുന്നത്. കൊച്ചിയിലെ ഡിജിറ്റല്‍ ടര്‍ബോ ടീമാണ് സിനിമയുടെ വിഎഫ്എക്‌സ് ജോലികള്‍ ചെയ്തിരിക്കുന്നത്. വിഎഫ്എക്‌സ് സാധ്യതകള്‍ക്ക് പ്രാധാന്യം നല്‍കി ചിത്രത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് സുജിത് വാസുദേവും രാജീവ് രവിയുമാണ്. 1940ലേയും 2016ലേയും രണ്ട് പശ്ചാത്തലങ്ങൡലാണ് എസ്രയുടെ കഥ നടക്കുന്നത്.

മികച്ച വിജയം നേടിയ ചിത്രം കളക്ഷന്റെ കാര്യത്തിലും മുന്നേറ്റം തുടരുകയാണ്. റിലീസ് ചെയ്ത് 22 ദിവസത്തിനുള്ളില്‍ ചിത്രം കൊച്ചിയിലെ മള്‍ട്ടിപ്ലക്‌സില്‍ നിന്നും മാത്രം രണ്ട് കോടി നേടി. അതിവേഗം രണ്ട് കോടി നേടിയ രണ്ടാം ചിത്രമായിരുന്നു എസ്ര. കേരളത്തിന് പുറത്തും റിലീസിനെത്തിയ ചിത്രം 50 കോടിയിലേക്ക് കുതിക്കുകാണ്.

ജെയ് കെ എന്ന നവാഗത സംവിധാകനാണ് എസ്ര ഒരുക്കിയിരിക്കുന്ന. മലയാളത്തില്‍ ആദ്യമായി ജൂത പശ്ചാത്തലത്തില്‍ പറഞ്ഞ ഹൊറര്‍ ചിത്രമായിരുന്നു എസ്ര. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും സംവിധായകന്‍ തന്നെയായിരുന്നു. കൊച്ചിയിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം നടന്നിരുന്നത്.

പൃഥ്വിരാജ് നായകനായി എത്തിയ ചിത്രത്തില്‍ പ്രിയ ആനന്ദ് ആയിരുന്നു നായിക. സംസ്ഥാന അവാര്‍ഡ് ജേതാവായ സുദേവും യുവതാരം ടൊവിനോ തോമസും ചിത്രത്തില്‍ ഏറെ പ്രധാനപ്പെട്ട വേഷങ്ങളിലെത്തി.

വീഡിയോ കാണാം...

English summary
Ezra: VFX breakdown video of Prithviraj blockbuster released. Ezra has been praised for its terrific VFX works along with the choreography of national-award winner Rajeev Ravi and Sujith Vaassudev.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam