»   » കൂടെ കിടന്നിട്ടാണോ അവസരം കിട്ടിയത് എന്ന് ചോദിച്ചയാള്‍ക്ക് താരപത്‌നിയുടെ മറുപടി

കൂടെ കിടന്നിട്ടാണോ അവസരം കിട്ടിയത് എന്ന് ചോദിച്ചയാള്‍ക്ക് താരപത്‌നിയുടെ മറുപടി

By: Rohini
Subscribe to Filmibeat Malayalam

നായികമാര്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല സന്ദേശമയക്കുന്നതും ഫോട്ടോകള്‍ക്ക് മോശമായ കമന്റുകള്‍ ഇടുന്നതും ചിലരുടെ വിനോദമാണ്. അത്തരം കമന്റുകള്‍ക്കും സന്ദേശങ്ങള്‍ക്കും ഉടനടി മറുപടി നല്‍കാന്‍ ഇപ്പോള്‍ നായികമാര്‍ ശീലിച്ചു. ഇപ്പോഴിതാ ഒരു താരപത്‌നിയ്ക്കും ഈ ഗതി.

മഞ്ജുവിന്റെ നെറ്റിയില്‍ വീണ്ടും സിന്ദൂരം.. ആര് തൊട്ടു.. ഫോട്ടോ വൈറലാകുന്നു

നടനും അവതാരകനുമായ മിഥുന്‍ രമേശിന്റെ ഭാര്യയ്ക്കാണ് ഫേസ്ബുക്കില്‍ അശ്ലീല സന്ദേശം ലഭിച്ചത്. അവസരം കിട്ടാന്‍ ആരുടെയെങ്കിലും കൂടെ കിടന്നിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. ആ ചോദ്യം സഹിതം സ്‌ക്രീന്‍ പ്രിന്റെടുത്ത് മിഥുന്റെ ഭാര്യ ലക്ഷ്മി മേനോന്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

mithun-wife

'നല്ല സംസ്‌കാരമുള്ള ഒരു മനുഷ്യനെ കണ്ടുമുട്ടി. തിരിച്ച് നല്ല മറുപടി അവന്റെ പിതൃക്കളെ സ്മരിച്ച് ഞങ്ങള്‍ കൊടുത്തിട്ടുണ്ട്. എന്റെ അനിയനാവാനുള്ള പ്രായമേയുള്ളൂ നിനക്ക്. ഒരുപാട് നാളുകള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ ഉണ്ടായ മോശം അനുഭവമാണിത്. ഇതിനപ്പുറത്തേക്കുള്ള മെസേജുകളുടെ സ്‌ക്രീന്‍ ഷോട്‌സ് ഇടാന്‍ എന്റെ സംസ്‌കാരം അനുവദിക്കുന്നില്ല' എന്ന് പറഞ്ഞുകൊണ്ടാണ് ലക്ഷ്മി അശ്ലീല സന്ദേശത്തിന്റെ സ്‌ക്രീന്‍ പ്രിന്റ് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്.

മിഥുനും ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. വീട്ടുകാരെ പരമാര്‍ശിച്ചുകൊണ്ടാണ് മിഥുന്റെ മറുപടി. നമ്പര്‍ തേടി പിടിച്ച് ആള്‍ക്ക് നേരിട്ട് മറുപടി നല്‍കി എന്ന് ലക്ഷ്മിയുടെ പോസ്റ്റിന് താഴെ വന്ന കമന്റിന് മറുപടിയായി മിഥുന്‍ പറഞ്ഞിട്ടുണ്ട്.

English summary
Facebook abuse message on Mithun's wife
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam