»   » ഫേസ്ബുക്കില്‍ അശ്ലീല സന്ദേശമയച്ച യുവാവിന് പൃഥ്വിരാജിന്റെ നായിക കൊടുത്തത് എട്ടിന്റെ പണി!

ഫേസ്ബുക്കില്‍ അശ്ലീല സന്ദേശമയച്ച യുവാവിന് പൃഥ്വിരാജിന്റെ നായിക കൊടുത്തത് എട്ടിന്റെ പണി!

By: Karthi
Subscribe to Filmibeat Malayalam
അശ്ലീല പോസ്റ്റ്; കിടിലന്‍ മറുപടിയുമായി നടി ദുര്‍ഗ | filmibeat Malayalam

സിനിമ നടിമാര്‍ കേവലം ലൈംഗീക ഉപാദികളാണ് എന്ന ധാരണ വച്ചുപുലര്‍ത്തുന്നവര്‍ ധാരളമാണ്. പകല്‍ മാന്യതയുടെ കുപ്പായമിട്ട് നടക്കുന്ന പലരുടേയും ലൈംഗീക ദാരിദ്ര്യം ഇരുട്ടിന്റെ മറവില്‍ പുറത്ത് വരും. ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയ സൈറ്റുകളിലാണ് ഇത്തരക്കാരുടെ തനി നിറം വെളിവാകുന്നത്. വിമാനം എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി അഭിനയിച്ച നര്‍ത്തകിയായ നടി ദുര്‍ഗ കൃഷ്ണയ്ക്കും സമാനമായ അനുഭവം ഉണ്ടായി. എന്നാല്‍ ഇത് മറച്ച് വയ്ക്കാതെ ഇതിനെതിരെ പരസ്യമായി പ്രതികരിക്കാന്‍ താരം തയാറായി.

20 കോടി ലക്ഷ്യമിട്ട് പറവ കുതിക്കുന്നു, താരരാജക്കന്മാര്‍ എത്രയോ പിന്നില്‍... 20 ദിവസത്തെ കളക്ഷന്‍!

50 കോടി രാമലീലയ്ക്ക് അത്ര എളുപ്പമല്ല, വരാനിരിക്കുന്നത് വന്‍ തിരിച്ചടി! ഇത്തിരി വിയര്‍ക്കും!

Durga Krishna

തനിക്ക് ലഭിച്ച സന്ദേശവും ആ വ്യക്തിയുടെ പ്രൊഫൈലിന്റെ സ്‌ക്രീന്‍ ഷോട്ടും ഉള്‍പ്പെടെ താരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഞാനും നിങ്ങളില്‍ ഒരാളാണ്. നിങ്ങളുടെ സഹോദരിയാണ്. എന്നാല്‍ നിങ്ങള്‍ ആരൊക്കെയാണ് യഥാര്‍ത്ഥ സഹോദരന്മാര്‍ എന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ഇപ്പോള്‍, എന്ന് പറഞ്ഞാണ് ദുര്‍ഗയുടെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കളാണ് പലരും. രാത്രിയാകുമ്പോഴാണ് ഇത്തരക്കാരുടെ തനിനിറം പുറത്ത് വരുന്നതെന്നും താരം പറയുന്നു.

ജോബിന്‍ കെ ഗൂഡല്ലൂര്‍ എന്ന അക്കൗണ്ടില്‍ നിന്നുമാണ് അശ്ലീല സന്ദേശങ്ങള്‍ അയച്ചിരിക്കുന്നത്. അക്കൗണ്ട് ഇപ്പോള്‍ ഡിആക്ടിവേറ്റ് ചെയ്തിരിക്കുകയാണ്.

ഫേസ്ബുക്ക് പോസ്റ്റ് കാണാം.

English summary
Actress Durga Krishna against a man who send sex chat.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam