»   » എണ്‍പതുകളിലെ നായകനായി ഫഹദ് ഫാസില്‍

എണ്‍പതുകളിലെ നായകനായി ഫഹദ് ഫാസില്‍

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിലെ ജനപ്രിയ യുവനടന്മാരില്‍ ഒരാളാണ് ഫഹദ് ഫാസിലെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. അഭിനയിച്ച ചിത്രങ്ങള്‍ പലതും പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ലെങ്കിലും തന്റെ റോള്‍ മനോഹരമാക്കാന്‍ ഓരോ ചിത്രത്തിലും ഫഹദ് ശ്രമിച്ചിട്ടുണ്ട്. നൂതനവും മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്തതുമായി അഭിനയശൈലിതന്നെയാണ് ഫഹദിനെ ഏവര്‍ക്കും സ്വീകാര്യനാക്കി മാറ്റുന്നത്. അതുകൊണ്ടുതന്നെയാണ് ഫഹദിന് കൈനിറയെ പടങ്ങളുള്ളതും.

ഓരോ ചിത്രത്തിലും പുതിയതായി എന്തെങ്കിലും ഒന്ന് ചെയ്യാന്‍ കഴിയണമെന്ന് ആഗ്രഹിക്കുന്ന ഫഹദിന് ലഭിച്ചിരിക്കുന്ന പുതിയ ചിത്രം അദ്ദേഹത്തിന്റെ ഈ ആഗ്രഹത്തെ തൃപ്തിപ്പെടുത്തുന്നതാണ്.

ട്രാജഡിയില്‍ അവസാനിയ്ക്കുന്നൊരു പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം. ബാബൂ ജനാര്‍ദ്ദനന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേരും മറ്റും കാര്യങ്ങളും തീരുമാനമായിട്ടില്ല.

എണ്‍പതുകളിലെ നായകനായിട്ടാണ് ചിത്രത്തില്‍ ഫഹദ് അഭിനയിക്കുന്നത്. ഇപ്പോള്‍ ഇറങ്ങിക്കൊണ്ടിരിക്കുന്ന ചിത്രങ്ങളുടെ ശൈലിയിലേയല്ല ഈ ചിത്രമൊരുക്കുന്നതെന്ന് സംവിധായകന്‍ പറയുന്നു.

ചെന്നൈയിലെ കോടമ്പാക്കത്ത് നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ മറ്റു താരങ്ങളെ നിര്‍ണയിച്ചുവരുകയാണെന്ന് ബാബു ജനാര്‍ദ്ദനന്‍ പറയുന്നു.

ഇപ്പോള്‍ സത്യന്‍ അന്തിക്കാടിന്റെ ഒരു ഇന്ത്യന്‍ പ്രണയകഥയെന്ന ചിത്രത്തിലും അരുണ്‍ കുമാര്‍ അരവിന്ദിന്റെ വണ്‍ ബൈ ടു എന്ന ചിത്രത്തിലുമാണ് ഫഹദ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

English summary
The young heartthrob of M-Town, Fahad Fazil, will be seen playing a hero of the 1980s

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam