»   » അഞ്ച് വര്‍ഷത്തിനു ശേഷം സിനിമയുമായി അന്‍വര്‍ റഷീദ് എത്തുന്നു, നായകന്‍ ആരാണെന്നറിയുമോ ??

അഞ്ച് വര്‍ഷത്തിനു ശേഷം സിനിമയുമായി അന്‍വര്‍ റഷീദ് എത്തുന്നു, നായകന്‍ ആരാണെന്നറിയുമോ ??

Posted By: Nihara
Subscribe to Filmibeat Malayalam

അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയുമായെത്തുകയാണ് അന്‍വര്‍ റഷീദ്. ഉസ്താദ് ഹോട്ടലിന് ശേഷമുള്ള ചിത്രത്തിനായി പ്രേക്ഷകരും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞു. വിന്‍സന്റ് വടക്കനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ന്യൂജനറേഷന്‍ സിനിമകളിലെ പരീക്ഷണത്തില്‍ വിജയിച്ച സംവിധായകനും നായകനും ഒരുമിക്കുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയും വര്‍ധിക്കുകയാണ്.

Anvar Rasheed

ഫഹദ് ഫാസിലാണ് ട്രാന്‍സ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായകനായെത്തുന്നത്. ചിത്രത്തിലെ നായിക ആരാണെന്നുള്ള കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഓസ്‌കര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കുന്നത്. ഫഹദിനോടൊപ്പം വിനായകന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ചെമ്പന്‍ വിനോദ്, തുടങ്ങിയവരും അണിനിരക്കുന്നുണ്ട്. സംവിധായകന്‍ അല്‍ഫോന്‍സ് പുത്രനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

Fahad fazil

അന്‍വര്‍ റഷീദും അമല്‍ നീരദും ചേര്‍ന്ന് നടത്തുന്ന വിതരണക്കമ്പനിയായ എ ആന്റ് എ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉസ്താദ് ഹോട്ടലിന് ശേഷം അന്‍വര്‍ റഷീദ് മുഴുനീള ചിത്രങ്ങളൊന്നും ചെയ്തിരുന്നില്ല. 2013 ല്‍ പുറത്തിറങ്ങിയ അഞ്ച് സുന്ദരികളിലെ ആമി എന്ന ഹ്രസ്വ ചിത്രം ഒരുക്കിയത് അന്‍വര്‍ റഷീദായിരുന്നു. പിന്നീട് നിര്‍മ്മാണത്തിലേക്കാണ് സംവിധായകന്‍ ചുവടുവെച്ചത്. അഞ്ജലി മേനോന്‍ ചിത്രമായ ബാംഗ്ലൂര്‍ ഡേയ്‌സും അല്‍ഫോന്‍സ് പുത്രന്‍ ചിത്രമായ പ്രേമവും നിര്‍മ്മിച്ചത് അന്‍വര്‍ റഷീദായിരുന്നു. മലയാള സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച ബോക്‌സോഫീസ് വിജയമായിരുന്നു ഈ രണ്ടു ചിത്രങ്ങളും നേടിയത്.

English summary
Anvar Rasheed and Fahad joins in Trans.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam