»   » ആമേന്‍ പറയുന്നത് കൊച്ചുകപ്യാരുടെ പ്രണയം

ആമേന്‍ പറയുന്നത് കൊച്ചുകപ്യാരുടെ പ്രണയം

Posted By:
Subscribe to Filmibeat Malayalam
ഫ്രൈഡേയിലെ ഓട്ടോ ഡ്രൈവര്‍ വേഷത്തിലൂടെ മെട്രോ സെക്ഷ്വല്‍ ഇമേജ് വലിച്ചെറിഞ്ഞ ഫഹദ് ഫാസില്‍ പുതിയ പാതയിലൂടെ മുന്നോട്ട്. ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്യുന്ന ആമേനില്‍ ഫഹദ് കൊച്ചു കപ്യാരുടെ വേഷത്തിലാണെത്തുന്നത്. പിഎസ് റഫീക്കാണ് ആമേന്റെ തിരക്കഥ രചിച്ചിരിയ്ക്കുന്നത്.

ആലപ്പുഴയുടെ പശ്ചാത്തലിത്തിലൊരുക്കിയ ഫ്രൈഡേ ബോക്‌സ് ഓഫീസില്‍ ചലനമുണ്ടാക്കിയില്ലെങ്കിലും ഫഹദിന്റെ ഇമേജ് മേക്കോവര്‍ ഏറെ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ആലപ്പുഴ തന്നെ പശ്ചാത്തലമാകുന്ന ആമേനില്‍ ഫഹദ് അഭിനിയിക്കുന്നത്. ഇന്ദ്രജിത്താണ് ചിത്രത്തിലെ മറ്റൊരു താരം. കോളിവുഡ് സൂപ്പര്‍ഹിറ്റായ സുബ്രഹ്മണ്യപുരം ഫെയിം സ്വാതി ആമേനിലെ ശോശന്നയെന്ന കഥാപാത്രമാണ് കൈകാര്യം ചെയ്യുന്നത്.

ആമേനില്‍ കൊച്ചു കപ്യാരായ സോളമന്റെ വേഷമാണ് ഫഹദിന്. ആലപ്പുഴയിലെ കുമരംകരിയെന്ന ഗ്രാമത്തിന്റെയും ഇവിടുത്ത പള്ളിയുടെയും പശ്ചാത്തലത്തില്‍ സോളമന്റെയും ശോശന്നയുടെയും പ്രണയമാണ് ആമേന്‍ പ്രമേയമാക്കുന്നത്. സോളമന്റെ ആത്മാര്‍ഥ സുഹൃത്ത് വിന്‍സെന്റ് വട്ടോളിയെന്ന കഥാപാത്രമാണ് ഇന്ദ്രജിത്തിന്.

വിഷ്വല്‍ ട്രീറ്റ്‌മെന്റില്‍ പുതിയൊരു അനുഭവം സമ്മാനിച്ച സിറ്റി ഓഫ് ഗോഡും നായകനും ശേഷമാണ് ലിജോ പുതിയ ചിത്രത്തിന്റെ അണിയറ ജോലികളിലേക്ക് കടക്കുന്നത്. അന്തരിച്ച നടന്‍ ജോസ് പല്ലിശേരിയുടെ മകന്‍ കൂടിയാണ് ലിജോ പല്ലിശേരി.

സംഗീതത്തിന്ഏറെ പ്രാധ്യാന്യമുള്ള ചിത്രത്തില്‍ കാവാലം നാരായണപ്പണിക്കരാണ് ഗാനങ്ങള്‍ എഴുതിയത്. പ്രശാന്ത് പിള്ളയാണ് സംഗീത സംവിധാനം നിര്‍വഹിയ്ക്കുന്നത്.

English summary
Fahad Fazil plays the lead role in the Amen, which revolves around the lives of people living near an ancient Church.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam