»   » ബിലാല്‍ ഇനിയും വൈകും, ഫഹദ് ഫാസില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും

ബിലാല്‍ ഇനിയും വൈകും, ഫഹദ് ഫാസില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും

Posted By: Akhila KS
Subscribe to Filmibeat Malayalam
ബിലാലിന് മുൻപ് അമൽ നീരദ് ഫഹദ് ഫാസിലിനൊപ്പം, ഷൂട്ടിംഗ് ഉടൻ തുടങ്ങും | filmibeat Malayalam

ഇയോബിന്റെ പുസ്തകം എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും അമല്‍ നീരദും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നു. ഈ മാസം അവസാനം വാഗമണില്‍ വെച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാനായി തീരുമാനിച്ചിരിക്കുന്നത്. മായാനദി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ നായിക വേഷം അവതരിപ്പിക്കുന്നത്.

ബോളിവുഡ് താരപുത്രിമാരുടെ സ്വന്തമാവുന്നു! പ്രിയ വാര്യരുടെ ബോളിവുഡ് സിനിമയില്‍ ഈ താരപുത്രി അഭിനയിക്കും

അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമല്‍ നീരദ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ഒറ്റ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ചിത്രം പൂര്‍ത്തിയായതിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സ് എന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂളില്‍ ഫഹദ് അഭിനയിക്കും.


fahad

അതേസമയം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ബിലാല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇനിയും വൈകാനാണ് സാധ്യത. ചിത്രത്തിന്റെ പ്രഖ്യാപനം നേരത്തെ നടന്നതാണെങ്കിലും പല കാരണങ്ങളാലും ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാന്‍ ഇനിയും താമസമുണ്ടെന്നാണ് അറിയുന്നത്. ഇതേ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.


നമ്പർ പോലും കയ്യിൽ ഇല്ലായിരുന്നു, വിവാദ നായകനെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി രാധിക ആപ്തെ!!


ഈ വര്‍ഷം ഫഹദ് ഫാസില്‍ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ട്രാന്‍സ്. 2012ല്‍ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം. സൗബിന്‍, ചെമ്പന്‍ വിനോദ്, ശ്രീനാഥ് ഭാസി, വിനായകന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

English summary
Fahad Fazil, Amal Neerad film shooting soon

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X