Just In
- 11 hrs ago
മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയെ സഹായിച്ചേനേ, നടി മീനയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ
- 12 hrs ago
പുതുമുഖ താരങ്ങൾ ഒന്നിക്കുന്ന ചിത്രമായ ലാല്‍ ജോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
- 12 hrs ago
സെറ്റില്‍ വന്ന കുടിയനോട് ഡ്യൂപ്പാണെന്ന് പറഞ്ഞ ജയസൂര്യ, രസകരമായ സംഭവത്തെ കുറിച്ച് പ്രജേഷ് സെന്‍
- 13 hrs ago
റിസപ്ഷനിൽ ബുർഖ ധരിച്ച് വരൻ ഗൗരി ഖാനോട് ആവശ്യപ്പെട്ടു, ആ രസകരമായ കഥ വെളിപ്പെടുത്തി എസ്ആർകെ
Don't Miss!
- News
രാജസ്ഥാനില്‍ 16കാരിയെ ബാലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി, തൊണ്ടയില്‍ ആഴത്തില്‍ മുറിവ്
- Automobiles
അംബാനിയുടെ സുരക്ഷ വലയം ശക്തമാക്കാൻ മെർസിഡീസ് ബെൻസ് G63 AMG
- Sports
IND vs AUS: ആവേശകരമായ ക്ലൈമാക്സിലേക്ക്, ഇന്ത്യ പൊരുതുന്നു
- Lifestyle
തൊഴിലന്വേഷകര്‍ക്ക് ജോലി സാധ്യത: ഇന്നത്തെ രാശിഫലം
- Finance
ഡിജിറ്റൽ പണമിടപാട്; തട്ടിപ്പുകൾ തടയും, പുതിയ നയരൂപീകരണത്തിന് റിസർവ്വ് ബാങ്ക്
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
എന്‍എസ് മാധവന്റെ കഥാപാത്രമാകാന്‍ ഫഹദ് ഫാസില്‍
യുവതാരങ്ങളില്‍ അഭിനയമികവിന്റെ കാര്യത്തില്‍ ഫഹദ് ഫാസില്‍ മുന്നിലാണെന്നുള്ളകാര്യം പ്രത്യേകിച്ച് പറയേണ്ടതില്ല. സൂക്ഷ്മഭാവങ്ങള്‍പോലും അനായാസം പ്രതിഫലിപ്പിക്കാന്‍ ഫഹദിന് കഴിവുണ്ട്. അടുത്തകാലത്ത് ഇറങ്ങിയ ആര്‍ടിസ്റ്റ്, നോര്‍ത്ത് 24 കാതം എന്നിവ പോലുള്ള ചിത്രങ്ങള്‍ ഇക്കാര്യം തെളിയിക്കുന്നതാണ്. ബോഡി ലാംഗ്വേജിലും മുഖത്തെ സൂക്ഷ്മഭാവങ്ങളിലും അസാധ്യമായ മാറ്റങ്ങളും നിയന്ത്രണവുമാണ് ഫഹദ് കൊണ്ടുവരാറുള്ളത്.
ഇപ്പോഴിതാ സൂക്ഷ്മഭാവാഭിനയത്തിന് ഏറെ സാധ്യതകളുള്ള മറ്റൊരു കഥാപാത്രമായി ഒരുങ്ങാന്‍ പോവുകയാണ് ഫഹദ്. എന്‍എസ് മാധവന്റെ കഥയെ ആസ്പദമാക്കിയൊരുക്കുന്ന പുതിയ ചിത്രത്തില്‍ ജീവിതത്തിനും മരണത്തിനുമിടയില്‍ സംഘര്‍ഷങ്ങള്‍ അനുഭവിയ്ക്കൊന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്.
നവാഗതനായ നോവിന് വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ടി അരുണ്‍ കുമാറാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ജീവിതത്തിന്റെ സ്ഥിരതയ്ക്കും അസ്ഥിരതയ്ക്കുമിടിയല് സ്വയമുണ്ടാക്കിയെടുക്കുന്ന മുഹൂര്‍ത്തങ്ങളുമായി അപകടകരമായി സംഭവങ്ങളിലൂടെ മുന്നോട്ടുപോകുന്ന ഒരു ജീനിയസിന്റെ വേഷമാണ് ഫഹദിന്റേത്.
അന്നയും റസൂലുമെന്ന ചിത്രത്തിന്റെ സംവിധായകനായ ക്യാമറാമാന് രാജീവ് രവിയാണ് ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. പ്രശസ്ത സംവിധായകന് അരുണ്‍ കുമാര്‍ അരവിന്ദാണ് ചിത്രത്തിന്റെ എഡിറ്റര്‍. ശബ്ദസംവിധാനത്തിന് ഏറെ പ്രാധാന്യം നല്കുന്ന ഈ ചിത്രത്തില്‍ ബോളിവുഡ് ചിത്രങ്ങള്‍ക്ക് ശബ്ദസംവിധാനം നിര്‍വ്വഹിച്ചിട്ടുള്ള ജയദേവനാണ് ശബ്ദസംവിധാനം കൈകാര്യം ചെയ്യുന്നത്.
സിലിക്കണ്‍ മീഡിയയുടെ ബാനറില്‍ നടന്‍കൂടിയായ പ്രകാശ് ബാരെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലും കൊച്ചിയിലുമായിട്ടാണ് ഇത് ചിത്രീകരിക്കുക. ചില ഭാഗങ്ങള്‍ അമേരിക്കയിലെ ലാസ് വേഗാസിലും ചിത്രീകരിക്കും.