»   » അവാര്‍ഡ് നേടിയ ഫഹദിന് ബാപ്പയുടെ ശകാരം!

അവാര്‍ഡ് നേടിയ ഫഹദിന് ബാപ്പയുടെ ശകാരം!

Posted By:
Subscribe to Filmibeat Malayalam
Fahad Fazil
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ ശേഷം വീട്ടിലേയ്ക്ക് വിളിച്ച ഫഹദ് ഫാസിലിന് ആദ്യം കിട്ടിയത് അഭിനന്ദനമല്ല. മകന്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കി വച്ചതില്‍ പരിഭവിച്ച ബാപ്പയുടെ ശകാരമാണ്. ഫഹദിന് അവാര്‍ഡ് ലഭിച്ച വിവരമറിഞ്ഞ് നാട്ടില്‍ നിന്നും വിദേശത്തു നിന്നും വിളിക്കുന്നവര്‍ക്കെല്ലാം നടന്റെ നമ്പര്‍ സ്വിച്ച് ഓഫ് എന്ന മറുപടിയാണ് ലഭിച്ചത്. അവരുടെ പരാതി കേട്ട് മടുത്താണ് ഫാസില്‍ മകനെ ചെറുതായൊന്ന് ശകാരിച്ചത്.

പിന്നീട് നേട്ടത്തില്‍ മകനെ അഭിനന്ദിച്ചു. എങ്കിലും വീണ്ടും ഒരു കാര്യം ഓര്‍മ്മിപ്പിച്ചു. നീ ഇനിയെങ്കിലും ഫോണ്‍ സ്വിച്ച് ഓണ്‍ ആക്കണം. ചാക്കോച്ചന്‍ വിളിച്ചിരുന്നു. ഉടനെ തിരിച്ചു വിളിക്കണം. പത്രക്കാരും ചാനലുകാരും വിളിക്കുന്നുണ്ട്. എല്ലാവരോടും മറുപടി പറയണം-ഇതായിരുന്നു ആദ്യ അവാര്‍ഡ് സ്വന്തമാക്കിയ മകനോട് ബാപ്പയ്ക്ക് പറയാനുണ്ടായിരുന്നത്.

അവാര്‍ഡ് പ്രഖ്യാപിക്കുന്ന ദിവസം ഫോര്‍ട്ട് കൊച്ചിയില്‍ രാജീവ് രവി ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലായിരുന്നു ഫഹദ്. രാവിലെ ഒരു ഡെന്റല്‍ ഹോസ്പിറ്റലില്‍ പോയതിനാല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു. പിന്നീട് അവാര്‍ഡ് വിവരം പുറത്തു വന്നതോടെ ഏവരും ഡയല്‍ ചെയ്തത് ഫാസിലിന്റെ നമ്പറിലേയ്ക്കായിരുന്നു. ഫഹദ് നല്ല നടനാണെന്ന് സര്‍ക്കാര്‍ കൂടി അംഗീകരിച്ചതില്‍ സന്തോഷമുണ്ട്. എന്നാല്‍ അവന്റെ സിനിമാക്കാര്യത്തില്‍ താന്‍ ഒരിക്കലും ഇടപെടില്ലെന്നുമായിരുന്നു ഫാസിലിന്റെ പ്രതികരണം.

English summary
Fahad Fazil got the first award in his career, this time the 2nd best actor award for his performance in 'Akam' and 'Chappa Kurisu'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam