ബ്ലോഗറായി ഫഹദ് ഫാസില്‍

ഡോക്യുമെന്ററി സംവിധായകന്‍ എ.വി.ശശിധരന്‍ ആണ് ഒളിപ്പോര് ഒരുക്കുന്നത്. സുഭിക്ഷയാണ് നായിക. ബാംഗ്ലൂര്‍ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്.. ബ്ലോഗില്‍ പ്രശസ്തനായ ഒളിപ്പോരാളിയാണ് ഫഹദിന്റെ ഒരു വേഷം. ഒളിപ്പോരാളിയുടെ നേതൃത്വത്തില്‍ ബാംഗ്ലൂരില്‍ ഒരു ഷോ ഒരുങ്ങാന്‍ പോകുയാണ്. എന്നാല്‍ അതിന്റെ തലേദിവസം ഒളിപ്പോരാളിയെ കാണാതാകുന്നു.
തുടര്‍ന്നാണ് കഥ വികസിക്കുന്നത്. കലാഭവന്‍ മണി, അജു വര്‍ഗീസ്, ബെയ്‌സില്‍, തലൈവാസല്‍ വിജയ്, സുനില്‍ സുഖദ, സറീന വഹാബ് എന്നിവരാണ് മറ്റു താരങ്ങള്‍. പി.എന്‍. ഗോപീകൃഷ്ണനാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. റൗണ്ട് അപ് സിനിമയുടെ ബാനറില്‍ ഷെയ്ക്ക് അഫ്‌സല്‍ ആണ് നിര്‍മാതാവ്.


Click it and Unblock the Notifications











