»   » ഫഹദിന്റെ അനിയനും സിനിമയിലേക്ക്

ഫഹദിന്റെ അനിയനും സിനിമയിലേക്ക്

Posted By:
Subscribe to Filmibeat Malayalam
Vachu Fazil
ഫാസില്‍ കുടുംബത്തില്‍ നിന്നും ഒരാള്‍ കൂടി സിനിമയിലേക്ക്. ചേട്ടന്‍ ഫഹദ് ഫാസിലിന്റെ പാത പിന്തുടര്‍ന്ന് വച്ചു ഫാസിലാണ് സിനിമയിലേക്കെത്തുന്നത്. മുംബൈയില്‍, അനുപം ഖേറിന്റെ ആക്ടിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും മൂന്നുമാസത്തെ കോഴ്‌സ് പൂര്‍ത്തിയാക്കിയാണ് വച്ചുവിന്റെ വരവ്.

ഇപ്പോള്‍ തന്നെ ധാരാളം ഓഫറുകള്‍ വരുന്നുണ്ടെങ്കിലും നല്ലൊരു റോളിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഈ യുവാവ്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വച്ചു തന്റെ സിനിമാമോഹങ്ങളെക്കുറിച്ച് തുറന്നുപറയുന്നത്.

ഫാസില്‍ സംവിധാനം ചെയ്ത പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിലെ കാക്ക പൂച്ചേ.. എന്നു തുടങ്ങുന്ന ഗാനരംഗത്തിലൂടെയായിരുന്നു വച്ചു ആദ്യമായി ക്യാമറയെ അഭിമുഖീകരിച്ചത്. ഫഹദ് ഉള്‍പ്പെടെ ഫാസിലിന്റെ നാല് മക്കളും ഈ സിനിമയില്‍ അഭിനയിച്ചിരുന്നു. പിന്നീട് അനിയത്തിപ്രാവിന്റെ തമിഴ് പതിപ്പിലും മുഖം കാണിച്ചു.

പുനെ ഫിലിം ഇന്‍സിസ്റ്റിറ്റിയൂട്ടില്‍ പോയി പഠിയ്ക്കാനാണ് ആലോചിച്ചതെങ്കിലും പിന്നീട് അനുപം ഖേര്‍ നടത്തുന്ന ആക്ടിങ് പ്രിപ്പയേഴ്‌സ് എന്ന സ്ഥാപനത്തില്‍ ചേരുകയായിരുന്നുവെന്ന് വച്ചു പറയുന്നു.

സിനിമയില്‍ അഭിനയിക്കുന്ന കാര്യത്തിലും ഉപദേശം നല്‍കുന്നത് വാപ്പയും ഷാനു(ഫഹദ്)വുമാണ്. അഭിനയിക്കുന്ന കാര്യത്തില്‍ ധൃതി വേണ്ടെന്നും റിലാക്‌സ് ചെയ്യാനുമാണ് ഫഹദിന്റെ ഉപദേശം. തന്റെ സിനിമയില്‍ അസിസ്റ്റ്് ചെയ്തു കൊണ്ട് തുടങ്ങാനും ന്യൂജനറേഷന്‍ ഹീറോ അനിയനെ ഉപദേശിയ്ക്കുന്നു.

English summary
Senior director Fazil's son and actor Fazhad Fazil brother Vachu Fazi is making his debut in the industry.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X