»   » ഫഹദ് ഫാസിലിന്റെ ഹൃദയം കീഴടക്കിയ അന്ന

ഫഹദ് ഫാസിലിന്റെ ഹൃദയം കീഴടക്കിയ അന്ന

Posted By:
Subscribe to Filmibeat Malayalam

ഒടുവില്‍ ഫഹദ് കാമുകിയുടെ പേര് വെളിപ്പെടുത്തി. അന്നയും റസൂലും എന്ന ചിത്രത്തില്‍ ഫഹദിന്റെ നായികയായ ആന്‍ഡ്രിയയാണ് തന്റെ ഹൃദയം കവര്‍ന്നതെന്ന് ഫഹദ് ഒരു മലയാള മാഗസിനു നല്‍കിയ അഭിമുഖയത്തില്‍ വ്യക്തമാക്കി.

രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും ഈ വര്‍ഷം റിലീസ് ചെയ്ത ഫഹദ് ചിത്രമാണ്. സന്തോഷ് എച്ചിക്കാനം തിരക്കഥയെഴുതിയ ചിത്രത്തില്‍ ഫഹദിന്റെ കാമുകിയായിട്ടായിരുന്നു ആന്‍ഡ്രിയ അഭിനയിച്ചത്. ഷൂട്ടിങ്ങ് സമയത്തെ അടുപ്പമാണ് പ്രണയത്തിലെത്തിയത്. ആന്‍ഡ്രിയയുടെ വിദ്യാഭ്യാസം, പെരുമാറ്റം, അഭിനയിക്കാനുള്ള കഴിവ്, ഹ്യൂമര്‍ സെന്‍സ് എന്നിവയയാണ് ഫഹദിനെ ആകര്‍ഷിച്ചത്. സിനിമയുടെ ഡബ്ബിങ്ങിനായി ചെന്നൈയില്‍ എത്തിയപ്പോഴാണ് ഫഹദ് പ്രണയം തുറന്നു പറഞ്ഞത്. എന്നാല്‍ അന്നേരമൊക്കെ ആന്‍ഡ്രിയ എതിര്‍ത്തു. ഫഹദിന്റെ തോന്നലായിരിക്കും എന്നായിരുന്നു ആന്‍ഡ്രിയ ആദ്യം പറഞ്ഞത്.

Fahad-Andrea

പിന്നീട് കമല്‍ഹാസന്റെ മകള്‍ ഐശ്വര്യയുടെ ഫോണില്‍ നിന്നാണ് ആന്‍ഡ്രിയ തന്റെ പ്രണയം ഫഹദിനോടു തുറന്നുപറഞ്ഞത്. ആന്‍ഡ്രിയയും ഐശ്വര്യയും സുഹൃത്തുക്കളാണ്. ആമേന്‍ എന്ന സിനിമയുടെ സെറ്റില്‍ ആന്‍ഡ്രിയ ഫഹദിനെ കാണാന്‍ വന്നിരുന്നു.
സിനിമാതാരങ്ങള്‍ തമ്മിലുള്ള പ്രണയം മലയാളത്തില്‍ പുതുമയുള്ളതൊന്നുമല്ല. എന്നാല്‍ അന്യനാട്ടുകാരിയായ ഒരു താരത്തെ ആദ്യമായിട്ടാണ് മലയാളനടന്‍ പ്രണയിക്കുന്നത്. ജയറാം, ബിജുമേനോന്‍, ദിലീപ്, പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവരെല്ലാം പ്രണയിച്ചാണു വിവാഹം കഴിച്ചതെങ്കിലും എല്ലാവരും മലയാളികളെയാണ് പ്രണയിച്ചത്. മലയാളത്തിലെ ന്യൂജനറേഷന്‍ നായകന്‍ ആയ ഫഹദ് സ്വന്തം സിനിമകള്‍ പോലെ പ്രണയവും ഒരു സംഭവമാക്കി.

താനൊരുത്തിയായി പ്രണയത്തിലാണെന്നും അവള്‍ അന്യനാട്ടുകാരിയാണെന്നും ഫഹദ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ യുഎസില്‍ പഠിച്ച ഫഹദ് അവിടുത്തുകാരിയായിട്ടാണ് പ്രണയമെന്നാണ് എല്ലാവരും കരുതിയിരുന്നത്. ഇനി മലയാളത്തില്‍ ഇവരുടെ പ്രണയകഥകള്‍ക്കായിരിക്കും ഡിമാന്‍ഡ്. അന്നയ്ക്കും റസൂലിലും മംഗളാശംസകള്‍.

English summary
Andrea Jeremiah is my lover, Says Fahad Fazil

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam