»   » ഫ്രൈഡേ താരങ്ങളില്ലാത്ത നല്ല സിനിമ

ഫ്രൈഡേ താരങ്ങളില്ലാത്ത നല്ല സിനിമ

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/fahad-fazil-friday-movie-review-2-103870.html">Next »</a></li></ul>

ന്യൂജനറേഷന്‍ സിനിമകളിലെ പുതിയ സന്തതിയായ ഫ്രൈഡേ, തിയറ്ററിലെത്തി. അവിഹിത ബന്ധം, ചുണ്ടോടു ചുണ്ടു ചേര്‍ത്തുള്ള ചുംബനം, നായികയുടെ മദ്യപാനം, ട്രൗസറിട്ട നായകന്‍ എന്നീ ഫോര്‍മുലകളൊന്നുമില്ലാതെയാണ് ലിജിന്‍ ജോസ് ഫ്രൈഡേ, എന്ന ചിത്രം തയാറാക്കിയത്.

Friday

പറയാനൊന്നുമില്ലാത്ത, അമിത ഉദ്വേഗമില്ലതെ തയ്യാറാക്കിയ ഫ്രൈഡേ മലയാളത്തിലെ നല്ല സിനിമകളിലൊന്നായി സ്ഥാനം പിടിക്കുമെന്നതില്‍ സംശയമില്ല. 2011 നവംബര്‍ 11ന് ആലപ്പുഴ നഗരത്തില്‍ കുറേപേരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് കാഴ്ചയ്ക്ക് അലോസരമുണ്ടാക്കാത്ത രീതിയില്‍ ഒന്നിപ്പിച്ചത്.

നവാഗത സംവിധായകന്റെതായ പിഴകളൊന്നുമില്ലാതെ ലിജിന്‍ ജോസിന് ചിത്രമൊരുക്കാന്‍ സാധിച്ചത് കരുത്തുറ്റ തിരക്കഥയാണ്. സിബിമലയില്‍ സംവിധാനം ചെയ്ത് അപൂര്‍വരാഗത്തിന്റെ തിരക്കഥയൊരുക്കിയ നജിം കോയയാണ് ഫ്രൈഡേയ്ക്കും പേന ചലിപ്പിച്ചത്. സംഘട്ടനമില്ലാതെ, അമിത സംഭാഷണമില്ലാതെ, കാഴ്ചക്കാരനിലേക്ക് അനേകം ചോദ്യങ്ങളെറിയാതെയാണ് ഫ്രൈഡേയുടെ സംവിധാനം. നല്ല സംവിധായകന്‍ എന്ന നിലയ്ക്ക് നിജിനും നല്ല തിരക്കഥാകൃത്ത നിലയ്ക്ക് നജിംകോയയ്ക്കും സന്തോഷത്തോടെ മുന്നോട്ടുപോകാം.

ഫ്രൈഡേയില്‍ നായകനില്ല, എടുത്തുപറയാവുന്ന നായികയില്ല, വില്ലന്‍മാര്‍ തീരെയില്ല. സിനിമയുടെ ബലം എന്നുപറയുന്നത് കഥ തന്നെയാണ്. ഒറ്റ ദിവസത്തെ നിരവധി ജീവിതങ്ങള്‍ ഒടുവില്‍ ഒന്നിക്കുന്നു. ആലപ്പുഴക്കാരുടെ സ്ഥിരം വാഹനമായ ബോട്ടുയാത്രയിലൂടെയാണ് സിനിമ തുടങ്ങുന്നത്. മകളുടെ മകളുടെ വിവാഹത്തിന് സ്വര്‍ണവും വസ്ത്രവും വാങ്ങാനെത്തിയ കര്‍ഷകന്‍ പുരുഷോത്തമന്‍ (നെടുമുടി), അദ്ദേഹത്തിന്റെ കുടുംബം, ആലപ്പുഴ കോളജില്‍ പഠിക്കുന്ന ജിന്‍സി(ആന്‍), സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവിച്ചു കിടക്കുന്ന ഭാര്യയെയും മകനെയും കാണാന്‍ പോകുന്ന കര്‍ഷകരന്‍ എന്നിങ്ങനെ നിരവധി പേരാണ് അന്ന് രാവിലെ ആലപ്പുഴ നഗരത്തിലെത്തുന്നത്.

ബാംഗ്ലൂരില്‍ നിന്ന് അരുണും (പ്രകാശ് ബാര) ഭാര്യ പാര്‍വതിയും ആലപ്പുഴയിലെത്തിയത് കുഞ്ഞിനെ ദത്തെടുക്കാനാണ്. ആലപ്പുഴ നഗരത്തിലെ ഓട്ടോക്കാരനാണ് ബാലകൃഷ്ണന്‍ എന്ന ബാലു(ഫഹദ്). കൊങ്കിണി സമുദായക്കാരനാണ് ബാലു. വീട്ടില്‍ കൊങ്കിണിയാണു സംസാരം. കാമുകി ജിന്‍സിയെയും കാത്തിരിക്കുകയാണ് മുനീര്‍(മനു) എന്ന കോളജ് വിദ്യാര്‍ഥി. ഇവരിലൂടെയാണ് സിനിമ മുന്നോട്ടുപോകുന്നത്.
അടുത്ത പേജില്‍
നായകനും നായികയുമില്ലാത്ത ഫ്രൈഡേ

<ul id="pagination-digg"><li class="next"><a href="/news/fahad-fazil-friday-movie-review-2-103870.html">Next »</a></li></ul>
English summary
The metro life, sounds and menacing aloofness, has become an inescapable hallmark of new-generation films. But Lijin Jose's 'Friday', with its small-town setting, lacks any urban flavour. The film has the poster boy of new-gen films playing the lead, but in an all-new avatar

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam