»   » അഭിനയിക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ വാങ്ങിയ കേസില്‍ ഫഹദിന് മുന്‍കൂര്‍ ജാമ്യം

അഭിനയിക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ വാങ്ങിയ കേസില്‍ ഫഹദിന് മുന്‍കൂര്‍ ജാമ്യം

Posted By:
Subscribe to Filmibeat Malayalam

അരോമ മണിയുടെ ചിത്രത്തില്‍ അഭിനയക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ വാങ്ങി വഞ്ചിച്ച കേസില്‍ ഫഹദ് ഫാസിലിന് മുന്‍കൂര്‍ ജാമ്യം. അയ്യര്‍ ഇന്‍ പാക്കിസ്ഥാന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാം എന്നുറപ്പ് നല്‍കി രണ്ട് തവണയായി നാല് ലക്ഷം രൂപയാണ് ഫഹദ് കൈപറ്റിയത്. 

മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ചാണ് ചിത്രത്തിന്റെ പൂജ നടത്തിയത്. പലപ്രാവശ്യം തിയതി മാറ്റി പറഞ്ഞ ഫഹദ് സിനിമയില്‍ തിരക്കേറിയപ്പോള്‍ ഒഴിയുകയായിരുന്നു എന്ന് അരോമ മണി പറയുന്നു.പിന്നീട് സിനിമയില്‍ നിന്നും പിന്‍മാറുകയായിരുന്നു.

fahad-fazil-04

ചിത്രത്തിന് വേണ്ടി ഫഹദിന് കൈമാറിയ തുകയും പിന്നണി പ്രവര്‍ത്തകര്‍ക്ക് വേണ്ടി ചിലവാക്കിയ തുകയും മണിയ്ക്ക് നഷ്ടമായി. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും അമ്മയിലും പരാതി നല്‍കിയിട്ടും ഫലമില്ലാത്തതിനെ തുടര്‍ന്നാണ് കോടതിയില്‍ പരാതി സമര്‍പ്പിച്ചത്. കേസില്‍ ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് ഫഹദ് മുന്‍കൂര്‍ ജാമ്യം നേടിയിരിക്കുകയാണ്.

English summary
fahad fazil get plea on cheating case

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam