»   » ഫഹദ് പറയുന്നു ഐ ലവ് മീ

ഫഹദ് പറയുന്നു ഐ ലവ് മീ

Posted By:
Subscribe to Filmibeat Malayalam
Fahad Fazil
ഗ്രാന്റ്മാസ്റ്ററിന് ശേഷം ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന ചിത്രത്തില്‍ യുവതാരങ്ങളായ ഫഹദ് ഫാസിലും ഉണ്ണി മുകുന്ദനും ഒന്നിക്കുന്നു. ഐ ലവ് മീ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം പൂര്‍ണ്ണമായും ഒരു എന്റര്‍ടെയ്‌നര്‍ ആയിരിക്കും.

മല്ലുസിങിലൂടെ സ്വതന്ത്ര തിരക്കഥാകൃത്തായി മാറിയ സേതുവാണ് ഐ ലവ് മീയുടെ തിരക്കഥാകൃത്ത്. ചിത്രത്തിലെ നായിക ആരാവുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

ഉണ്ണി മുകുന്ദന്‍ നായകനായ മല്ലുസിങ് പ്രതീക്ഷിച്ച വിജയം കൊയ്തില്ലെങ്കിലും ചിത്രത്തിലെ നടന്റെ പ്രകടനം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 22 ഫീമെയില്‍ കോട്ടയവും ഹിറ്റായതോടെ മലയാള സിനിമയില്‍ ഫഹദിന്റെ മാര്‍ക്കറ്റും ഉയര്‍ന്നു. ഇരു യുവനടന്‍മാരും ഒന്നിക്കുന്ന ഐ ലവ് മീയും മികച്ച വിജയം നേടുമെന്നാണ് സിനിമാപ്രേമികള്‍ കരുതുന്നത്.

English summary

 Fahad Fazil in B Unnikrishnan's new movie I Love Me.,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam