»   » ലിജിന്‍ ജോസിന്റെ പുതിയ ചിത്രത്തില്‍ ഫഹദ് നായകന്‍

ലിജിന്‍ ജോസിന്റെ പുതിയ ചിത്രത്തില്‍ ഫഹദ് നായകന്‍

Posted By:
Subscribe to Filmibeat Malayalam
2013ന്റെ മികച്ച താരങ്ങളുടെ പട്ടികയെടുത്തോ ഒന്നാണത്തേയോ രണ്ടാമത്തേയോ സ്ഥാനത്തായി ഫഹദ് ഫാസില്‍ ഉണ്ടാകുമെന്നകാര്യമുറപ്പാണ്. മികച്ച ചിത്രങ്ങളും മികച്ച കഥാപാത്രങ്ങളാണ് ഈ വര്‍ഷം ഫഹദിന് ലഭിച്ചിരിക്കുന്നത്. ഫഹദിന്റെ ഏഴോളം ചിത്രങ്ങള്‍ ഇതിനകം തന്നെ റിലീസ് ചെയ്തുകഴിഞ്ഞു. രണ്ടു ചിത്രങ്ങള്‍ റിലീസിന് തയ്യാറായിക്കൊണ്ടിരിക്കുകയാണ്. മറ്റ് രണ്ട് ചിത്രങ്ങളുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

ഫഹദിന്റെ ചിത്രങ്ങളില്‍ ചിലതെല്ലാം വളരെയേറെ ശ്രദ്ധിക്കപ്പെട്ടപ്പോള്‍ ചിലത് വേണ്ടത്ര വിജയം നേടിയിട്ടില്ല, പക്ഷേ സ്വന്തം കഥാപാത്രത്തെ ഭദ്രമാക്കാന്‍ ഓരോ ചിത്രത്തിലും താരത്തിന് കഴിഞ്ഞിട്ടുണ്ട്. അനായാസമായ അഭിനയരീതിതന്നെയാണ് മറ്റുതാരങ്ങളില്‍ നിന്നും ഫഹദിനെ മാറ്റിനിര്‍ത്തുന്നത്.

ഇപ്പോഴിതാ ഫ്രൈഡേ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ലിജിന്‍ ജോസിന്റെ ചിത്രത്തില്‍ ഫഹദ് ഫാസില്‍ വീണ്ടുമെത്തുന്നു. വിന്‍സെന്റ് വടക്കല്‍, നിവിന്‍ നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രത്തിന് തിരക്കഥയും സംഭാഷണങ്ങളും തയ്യാറാക്കുന്നത്. ചിത്രത്തില്‍ ഫഹദ് നായകനാകുമെന്നതല്ലാതെ മറ്റു താരനിരയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല, ആരായിരിക്കും നായികയെന്നകാര്യത്തിലും സംവിധായകന്‍ സൂചനയൊന്നും നല്‍കിയിട്ടില്ല.

ഇപ്പോള്‍ കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ലോ പോയിന്റ് എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് ലിജിന്‍ ജോസ്. ഈ തിരക്കുകള്‍ക്കുശേഷമായിരിക്കും ഫഹദ് നായകനാകുന്ന ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുക. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം. രഞ്ജിത്താണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Now, latest news says that Fahad Fazil has been signed by Lijin Jose for his next film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam