»   » ഫഹദ് ഒളിപ്പോരിന്

ഫഹദ് ഒളിപ്പോരിന്

Posted By:
Subscribe to Filmibeat Malayalam
Fahad Fazil
ഇന്റര്‍നെറ്റില്‍ ഒരു ഒളിപ്പോരിനൊരുങ്ങുകയാണ് ഫഹദ് ഫാസില്‍. ഈ അങ്കപ്പുറപ്പാട് ആര്‍ക്കെതിരെയാണെന്നാവും അടുത്ത സംശയം. അതിനുത്തരമറിയാന്‍ എ.വി. ശശിധരന്‍ സംവിധാനം ചെയ്യുന്ന ഒളിപ്പോര് എന്ന ചിത്രം കാണുക തന്നെ വേണം. ഗോപികൃഷ്ണന്‍ തിരക്കഥയൊരുക്കുന്ന ഒളിപ്പോരില്‍ ഒരു തില്ലങ് കഥാപാത്രമാണ് ഫഹദിനെ കാത്തിരിയ്ക്കുന്നത്. സൈബര്‍ വലയുടെ മറവില്‍ ബ്ലോഗിലൂടെ മാത്രം സാന്നിധ്യമറിയിക്കുന്ന കഥാപാത്രമാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്.

തൃശൂരിലെ ഒരു സംഘം സിനിമാപ്രേമികളുടെ കൂട്ടായ്മയായ റൗണ്ട്അപ്പ് സിനിമയാണ് ഒളിപ്പോര്‍ നിര്‍മിയ്ക്കുന്നത്. അഭിനേത്രി, ജലത്തില്‍ മത്സ്യം പോലെ നിരൂപകപ്രശംസ നേടിയ ഒട്ടേറെ ഡോക്യുമെന്ററികള്‍ ഒരുക്കിയ ശശിധരന്റെ ആദ്യ സംവിധാനസംരംഭം കൂടിയാണ് ചിത്രം.

കലാഭവന്‍ മണി, തലൈവാസല്‍ വിജയ്, സെറീന വഹാബ്, സിദാര്‍ഥ് ഭരതന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങള്‍. നായിക പുതുമുഖമായിരിക്കും. മനോജ് മുണ്ടയാട്ട് ഛായാഗ്രഹണം നിര്‍വഹിയ്ക്കുന്ന ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത് ജോണ്‍ എപി വര്‍ക്കിയാണ്. സംഗീതത്തിനും കവിതകള്‍ക്കും ഏറെ പ്രധാനം നല്‍കുന്ന രീതിയിലാണ് ഗോപികൃഷ്ണന്‍ ഒളിപ്പോരിന്റെ തിരക്കഥ രചിച്ചിരിയ്ക്കുന്നത്.

ശ്രീനാരായണ ഗുരു, പാബ്ലോ നെരൂദ, കെജി ശങ്കരപ്പിള്ള തുടങ്ങിയവരുടെയൊക്കെ കവിതകള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്താന്‍ ഗോപികൃഷ്ണന്‍ ശ്രമിച്ചിട്ടുണ്ട്. തൃശൂരും ബാംഗ്ലൂരുമായി ഒളിപ്പോരിന്റെ ഷൂട്ടിങ് പൂര്‍ത്തിയാവും.

English summary
Fahad Fazil will come in double role in the film which tells the story of a man who disappears from a blog during this cyber era.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam