»   » മണിയും ഫഹദും തമ്മിലുള്ള പിണക്കം മാറി

മണിയും ഫഹദും തമ്മിലുള്ള പിണക്കം മാറി

Posted By:
Subscribe to Filmibeat Malayalam
Fahad Fazil
അയ്യര്‍ ഇന്‍ പാകിസ്താന്‍ എന്ന ചിത്രത്തില്‍ നിന്നും പിന്മാറിയതില്‍പ്പിന്നെ ഫഹദ് ഫാസിലും നിര്‍മ്മാതാവ് എം മണിയും തമ്മിലുള്ള ബന്ധം അത്ര നല്ലനിലയിലായിരുന്നില്ല.

ചിത്രത്തിന്റെ പോസ്റ്റര്‍ തയ്യാറാക്കുകയും ഫോട്ടോ ഷൂട്ട് നടത്തുകയും ചെയ്തതില്‍പ്പിന്നെയാണ് തിരക്കഥ പോരെന്ന കാരണം പറഞ്ഞ് ഫഹദ് പിന്‍മാറിയത്. ഇതിനെത്തുടര്‍ന്ന് മണി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ ഫഹദിനെതിരെ പരാതി നല്‍കിയിരുന്നു.

എന്തായാലും ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെല്ലാം ചര്‍ച്ചകളിലൂടെ അവസാനിച്ചിരിക്കുകയാണ്. പിന്നാലെ താന്‍ നിര്‍മ്മിക്കുന്ന മറ്റൊരു ചിത്രത്തില്‍ ഫഹദിനെ നായകനാക്കാന്‍ മണി തീരുമാനിയ്ക്കുകയും ചെയ്തു.

നവംബറിലാണ് ഫഹദ് ചിത്രത്തിനായി മണിയ്ക്ക് ഡേറ്റ് നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ ആരായിരിക്കുമെന്നകാര്യം തീരുമാനിച്ചിട്ടില്ല. ഫഹദ് ഇപ്പോള്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ആര്‍ട്ടിസ്റ്റ് എന്ന ചിത്രത്തിന്റെ ജോലിത്തിരക്കിലാണ്. ഈ ചിത്രവും നിര്‍മ്മിക്കുന്നത് മണിതന്നെയാണ്.

English summary
Producer M Mani decided to make Fahad Fazil as hero for his new film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam