»   » ഫഹദ് ടൈപ്പല്ല, ഡയമണ്ട് അത് തെളിയിക്കും

ഫഹദ് ടൈപ്പല്ല, ഡയമണ്ട് അത് തെളിയിക്കും

Posted By:
Subscribe to Filmibeat Malayalam
Daimond Necklace
ഫഹദ് ഫാസിലിന് ഒരേ ടൈപ്പ് കഥാപാത്രങ്ങള്‍ മാത്രമേ ചെയ്യാന്‍ കഴിയൂവെന്ന് പരാതി പറയുന്നവര്‍ക്കുള്ള ചുട്ടമറുപടിയാണ് ലാല്‍ ജോസിന്റെ ഡയമണ്ട് നെക്‌ളേസ്. ചാപ്പാകുരിശ്, 22 ഫീമെയില്‍ കോട്ടയം എന്നീ സിനിമകളില്‍ 'ഹൃദയശൂന്യ'നായി പ്രത്യക്ഷപ്പെട്ട ഫഹദ് ഡയമണ്ട് നെക്‌ളേസില്‍ ആത്മാര്‍ത്ഥമായ സ്‌നേഹത്തിന്റെ പ്രതീകമാണ്.

ചാനലുകളിലൂടെയും യുട്യൂബുകളിലൂടെയും പരക്കുന്ന സിനിമാഭാഗങ്ങളില്‍ നിന്നും ഊഹിച്ചെടുക്കാവുന്ന ഒന്നല്ല ഡയമണ്ട് നെക്‌ളേസ്. എന്നാല്‍ അതേ സമയം പ്രവചനം സാധ്യമാകുന്ന ഒരു കഥാന്ത്യവുമാണ് സിനിമയ്ക്കുള്ളത്. തന്റെ കുത്തഴിഞ്ഞ ജീവിതത്തിലേക്ക് കടന്നു വരുന്ന മൂന്നു പെണ്‍കുട്ടികള്‍, അവരെ ആത്മാര്‍ത്ഥമായി തന്നെ സ്‌നേഹിക്കുന്ന നായകന്‍. ആ സ്‌നേഹം അതിന്റെ എല്ലാ അര്‍ത്ഥത്തിലും ഉള്‍കൊള്ളുന്ന നായികമാര്‍. തീര്‍ച്ചയായും ഫഹദ് ഫാസില്‍ മനസ്സില്‍ നിറയ്ക്കുന്നത് മലയാളത്തില്‍ പുതുമയുള്ള ചിലതാണ്. ഈ പുതുമ നിലനിര്‍ത്തികൊണ്ടു തന്നെ ഫഹദിനെ വ്യത്യസ്തനാക്കാന്‍ ലാല്‍ ജോസ് നടത്തിയ ശ്രമം എടുത്തുപറയേണ്ടതാണ്.

ലാല്‍ജോസ് സിനിമകളുടെ ഏറ്റവും വലിയ പ്രത്യേകത കാഴ്ചയാണ്. ബുര്‍ജ് ഖലീഫയുടെയും ദുബയ് നഗരത്തിന്റെയും മനോഹാരിത ആസ്വദിച്ചറിയാല്‍ കൂറ്റന്‍ സ്‌ക്രീനില്‍ പടം കാണുന്നതാണ് നല്ലത്. ഗൗതമി നായര്‍ അവതരിപ്പിച്ച ലക്ഷ്മിയും സംവൃത സുനിലിന്റെ മായയും പുതുമുഖ താരം അനുശ്രീയുടെ കലാമണ്ഡലം രാജശ്രിയും രോഹിണി അവതരിപ്പിച്ച ഡോ സാവിത്രിയും ഫഹദ് ഫാസിലിനോ പോലെ തന്നെ തിളങ്ങിയെന്നു വേണം പറയാന്‍. റഫീഖ് അഹമ്മദ് എഴുതി കാര്‍ത്തിക് പാടിയ നിലാ മലരേ എന്ന ഗാനം ശ്രദ്ധിക്കപ്പെടുമെന്ന കാര്യം തീര്‍ച്ചയാണ്.

ഒരു കാര്യം ഉറപ്പാണ് ഡയമണ്ട് നെക്‌ളേസ് പ്രേക്ഷകന്റെ പണം നഷ്ടംപ്പെടുത്തില്ല. സ്പാനിഷ് മസാല കണ്ടിറങ്ങിയപ്പോള്‍ ഒരു പുതുമ തോന്നിയിരുന്നെങ്കിലും ചെറിയൊരു നിരാശ ചിലരുയെങ്കിലും മനസ്സിലുണ്ടായിരുന്നു. ഇവിടെ ആ നിരാശയുടെ അളവ് വളരെ കുറവായിരിക്കുമെന്ന് നിസ്സംശയം പറയാം.

English summary
'Diamond Necklace' is all about Dr Arjun, (Fahd Fazil) an young oncologist from a small town in Kerala, adjusting to the lifestyle in Dubai metropolis. Lal Jose, giving a change from his typical characters.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam