»   » ഇമ്മാനുവലില്‍ ഹഫദ് വില്ലനല്ല

ഇമ്മാനുവലില്‍ ഹഫദ് വില്ലനല്ല

By: ശിശിര
Subscribe to Filmibeat Malayalam
Fahad Fazil
ലാല്‍ ജോസ് മമ്മുട്ടി കൂട്ടു കെട്ടിലെ പുതിയ ചിത്രമായ ഇമ്മാനുവലില്‍ കമ്പനി എക്‌സിക്യൂട്ടീവായി ഹഫദ് ഫാസില്‍. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായി താരം എത്തുന്നു എന്നാണ് ചില കിംവദന്തിക്കാര്‍ പറഞ്ഞു പരത്തിയിരുന്നത്. എന്നാല്‍ ഹഫദ് ഫാസി്ല്‍ വില്ലനല്ലെന്നും ചിത്രത്തില്‍ നെഗറ്റീവ് റോളാണ് കൈകാര്യം ചെയ്യുന്നതെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

ഫാസില്‍ സംവിധാനം ചെയ്ത കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് ഹഫദ് സിനിമാ ലോകത്തേക്ക് പ്രവേശിച്ചത്. പക്ഷേ സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് എട്ടു വര്‍ഷത്തെ ഇടവേളക്കു ശേഷം കേരള കഫെ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രം ചെയ്ത് തിരിച്ചു വന്നു.

നെഗറ്റീവ് റോളുകള്‍ അഭിനയിച്ച ഫലിപ്പിക്കുന്നതില്‍ ഒരു പ്രത്യേക വൈദഗ്ധ്യം തന്നെ ഹഫദിനുണ്ട്. അത് 22 ഫിമെയില്‍ കോട്ടയം ംന്ന ചിത്രത്തിലൂടെ പ്രക്ഷകര്‍ക്ക് ബോദ്ധ്യമായതാണ്. മധ്യവര്‍ഗ്ഗത്തിന്റെ കഥ പറയുന്ന ഇമ്മാനുവലില്‍ റീനു മാത്യു, നെടുമുടി വേണു, സലീം കുമാര്‍ എന്നീ വലിയ താരനിര തന്നെ ഉണ്ട്. കൊച്ചിയിലാണ് ഷൂട്ടിങ്ങ് നടക്കുന്നത്. ഏപ്രിലില്‍ ചിത്രം റിലീസാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English summary
Fahadh is not the villain in Immanuel
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam