»   » നോര്‍ത്ത് 24 കാതത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ഫഹദ്

നോര്‍ത്ത് 24 കാതത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ഫഹദ്

Posted By:
Subscribe to Filmibeat Malayalam

ഏറെ പ്രതീക്ഷകളോടെയാണ് ഫഹദ് ഫാസില്‍ ബ്ലോഗറായി അഭിനയിച്ച ഒളിപ്പോര് വന്നത്. എന്നാല്‍ ചിത്രം പ്രതീക്ഷിച്ചത്ര നിലവാരം പുലര്‍ത്തുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ചിത്രം പരാജയമാണെന്ന് സമ്മതിച്ചിരിക്കുന്ന ഫഹദ്, ഇതിന് പ്രേക്ഷകരോട് മാപ്പു ചോദിച്ചിട്ടുമുണ്ട്. 2013ല്‍ ഫഹദിന്റെ എട്ടാമത്തെ ചിത്രമാണ് ഒളിപ്പോര്, ചിത്രം അത്ര പോരെങ്കിലും ഫഹദിന്റെ പ്രകടനത്തെക്കുറിച്ച് ആര്‍ക്കും മോശം പറയാനില്ല.

ഇനി ഫഹദ് പ്രതീക്ഷയര്‍പ്പിക്കുന്നത് നോര്‍ത്ത് 24 കാതം എന്ന ചിത്രത്തിലാണ്. ആമേനില്‍ നായികയായി എത്തിയ സ്വാതി റെഡ്ഡി ഈ ചിത്രത്തിലെ വീണ്ടും ഫഹദിന്റെ നായികയായി വരുകയാണ്. നവാഗത സംവിധായകനായ അനില്‍ രാധാകൃഷ്ണ മേനോനാണ് നോര്‍ത്ത് 24 കാതം ഒരുക്കുന്നത്.

നോര്‍ത്ത് 24 കാതത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ഫഹദ്

നോര്‍ത്ത് 24 കാതം എന്ന ചിത്രത്തിന്റെ പേര് ദൂരത്തെയും, ദിശയെയും യാത്രയെയുമെല്ലാം സൂചിപ്പിക്കുന്നുണ്ട്. ഒരു കാതമെന്നാല്‍ 16 കിലോമീറ്ററാണ്. 384 കിലോമീറ്റര്‍ യാത്രചെയ്യുന്നതിന്റെ കഥയാണ് ഈ ചിത്രത്തിന്റെ പ്രമേയം.

നോര്‍ത്ത് 24 കാതത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ഫഹദ്

ആമേന്‍ എന്ന ചിത്രത്തിലൂടെയാണ് ഫഹദും തമിഴകത്തെ മികച്ച നടിയെന്ന് പേരെടുത്ത സ്വാതിയും ഒന്നിച്ചത്. ഈ ചിത്രത്തിലൂടെ വീണ്ടും ഇവര്‍ നായികയും നായകനുമാവുകയാണ്. ആമേനില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ലുക്കിലാണ് രണ്ടുപേരും ഈ ചിത്രത്തില്‍ എത്തുന്നത്.

നോര്‍ത്ത് 24 കാതത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ഫഹദ്

ചിത്രത്തില്‍ നെടുമുടി വേണു അവതരിപ്പിക്കുന്ന ഗോപാലേട്ടന്‍ എന്ന കമ്യൂണിസ്റ്റുകാരനായ കഥാപാത്രം ഏറെ പ്രധാനപ്പെട്ടതാണ്. അടുത്തകാലത്ത് നെടുമുടി വേണുവിന് ലഭിച്ചിരിക്കുന്ന ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നായിരിക്കും ഇതെന്നാണ് സംവിധായകന്‍ പറയുന്നത്.

നോര്‍ത്ത് 24 കാതത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ഫഹദ്

ഐടിക്കാരനായ ഹരികൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സ്വാതി അവതരിപ്പിക്കുന്ന സാമൂഹിക പ്രവര്‍ത്തകയായ നാരായണിയെന്ന കഥാപാത്രത്തെയാണ്. ഒരു തീവണ്ടിയാത്രക്കിടെയാണ് ഹരികൃഷ്ണനും നാരയണിയും ഗോപാലേട്ടനും പരിചയപ്പെടുന്നത്. ഇവര്‍ക്ക് അപ്രതീക്ഷിതമായി ഒരേ സ്റ്റേഷനില്‍ ഇറങ്ങേണ്ടിവരുകയാണ്.

നോര്‍ത്ത് 24 കാതത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ഫഹദ്

മുകുന്ദന്‍, തലൈവാസല്‍ വിജയ്, ചേമ്പന്‍ വിനോദ് ജോസ്, പ്രേംജി അമരന്‍, ശ്രീനാഥ് ഭാസിി, സുധി കൊപ, ഗീത തുടങ്ങിയവരെല്ലാമാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നോര്‍ത്ത് 24 കാതത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ഫഹദ്

റഫീഖ് അഹമ്മദാണ് ചിത്രത്തിന് ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഗോവിന്ദ് മേനോനാണ് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്.

English summary
Fahad Fazil is having a tough time. He had eight releases this year, of them, Olipporu has failed to repeat the success of his other releases.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam