twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എട്ടാംനിലയില്‍ തകര്‍ന്ന് ഫഹദ് ഫാസില്‍

    By Nirmal Balakrishnan
    |

    അന്നയും റസൂലും, നത്തോലി ഒരു ചെറുമീനല്ല, റെഡ് വൈന്‍, ആമേന്‍, ഇമ്മാനുവല്‍, അകം, അഞ്ചു സുന്ദരികള്‍, ഒളിപ്പോര്. എട്ടു ചിത്രങ്ങളാണ് എട്ടു മാസംകൊണ്ട് ഫഹദ് ഫാസിലിന്റെതായി തിയറ്ററിലെത്തിയത്. അതായത് മാസത്തില്‍ ഒരു ചിത്രമെന്ന കണക്കിന്. അന്നയും റസൂലിലും നല്ല തുടക്കം കാഴ്ചവച്ച ഫഹദിന് ഈ വര്‍ഷത്തെ ഏറ്റവും വലിയ തിരിച്ചടിയായിരിക്കുകയാണ് എ.വി.ശശിധരന്റെ ഒളിപ്പോര്. ഫഹദ് ഫാസിലിന്റെ ചിത്രം കാണാന്‍ തിയറ്ററിലെത്തിയുന്ന ചെറുപ്പക്കാരുടെ എണ്ണം കുറഞ്ഞുവരികയാണെന്നാണ് തിയറ്ററുകളില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

    ഡയമണ്ട് നെക്ലേസും 22 എഫ്‌കെയുമൊക്കെയായി നല്ല അഭിപ്രായമായിരുന്നു കഴിഞ്ഞ വര്‍ഷം ഫഹദ് ഉണ്ടാക്കിയിരുന്നത്. അതിന്റെ തുടര്‍ച്ചയായിരുന്നു രാജീവ് രവിയുടെ അന്നയും റസൂലും. ഫഹദും ആന്‍ഡ്രിയയും ചേര്‍ന്നുള്ള സ്വാഭാവികമായ പ്രകടനമായിരുന്നു ചിത്രത്തില്‍. പക്ഷേ റസൂലുണ്ടാക്കിയ പേരുമുഴുവന്‍ നത്തോലി എന്നചെറുമീന്‍ കൊണ്ടുകളഞ്ഞു.

    fahad-fazil

    വി.കെ.പ്രകാശ് എന്ന മാസത്തില്‍ ചിത്രമൊരുക്കുന്ന സംവിധായകനും ശങ്കര്‍ രാമകൃഷ്ണന്‍ എന്ന തിരക്കഥാകൃത്തും ചേര്‍ന്നുള്ള നത്തോലി വല്ലാത്തൊരു നഷ്ടമാണ് ഫഹദിനുണ്ടാക്കിയത്.പ്രേക്ഷകരെ വിഡ്ഢികളാക്കുന്ന ചിത്രത്തെക്കുറിച്ച് മോശം അഭിപ്രായമാണ് കേരളം മുഴുവന്‍ ഉണ്ടായത്. ചിത്രത്തെക്കുറിച്ച് സംവിധായകനും തിരക്കഥാകൃത്തും വാതോരാതെ പുകഴ്ത്തിയപ്പോള്‍ ചിത്രം കണ്ടവര്‍ കൂക്കിവിളിച്ചാണ് എഴുന്നേറ്റുപോയത്.

    തുടര്‍ന്നു തിയറ്ററിലെത്തിയ റെഡ് വൈനും നല്ല അഭിപ്രായമുണ്ടാക്കിയില്ല. നല്ല രീതിയില്‍ തുടങ്ങിയ ചിത്രം ക്ലൈമാക്‌സില്‍ കൊണ്ടുകളഞ്ഞു. മോഹന്‍ലാലും ആസിഫ് അലിയുമൊക്കെയുണ്ടായിട്ടും റെഡ് വൈന്‍ പഴയ വീഞ്ഞും പുതിയ കുപ്പിയുമായിപ്പോയി. എന്നാല്‍ ലിജോ പെല്ലിശേരിയുടെ ആമേന്‍ സമ്മിശ്രപ്രതികരണമുണ്ടാക്കി. നവതരംഗ ചിത്രമെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ആമേന്‍.

    ലാല്‍ജോസിന്റെ ഇമ്മാനുവലില്‍ മമ്മൂട്ടിക്കൊപ്പം നല്ല അഭിനയം കാഴ്ചവച്ച് ഫഹദ് പിടിച്ചു നിന്നു. തുടര്‍ന്നുവന്ന അകം ശാലിനി ഉഷ നായരുടെ ഒരു പരീക്ഷണമായിരുന്നു. പക്ഷേ ആ പരീക്ഷണത്തിനു മലയാളി പ്രേക്ഷകരെ കിട്ടിയില്ല. അകവും തിയറ്ററില്‍ നഷ്ടമായി. എന്നാല്‍ അഞ്ചു സംവിധായകര്‍ ഒരുക്കിയ അഞ്ചു സുന്ദരികളില്‍ നല്ല അഭിനയമായിരുന്നു ഫഹദിന്റെത്. പക്ഷേ നവാഗത സംവിധായകനായ എ.വി.ശശിധരന്റെ ഒളിപ്പോര് ഒരുതരത്തിലും തിയറ്ററില്‍ സഹിക്കാന്‍ പറ്റാത്ത ചിത്രമെന്ന പേര് വന്നതോടെ ആദ്യദിവസം തന്നെ കസേരകള്‍ കാലിയാകാന്‍ തുടങ്ങി.

    കാലംതെറ്റിയെത്തിയ ബ്ലോഗുപോലെയായി ഒളിപ്പോരും. നേരിട്ടും ഒളിഞ്ഞും പോരാടാനാവാതെ ഒളിപ്പോരും വീണതോടെ ഫഹദിന്റെ നഷ്ടക്കണക്കു കൂടാന്‍ തുടങ്ങി. ശ്യാംപ്രസാദിന്റെ ആര്‍ട്ടിസ്റ്റാണ് ഇനി തിയറ്ററിലെത്താനുള്ളത്. ശ്യാംപ്രസാദിന്റെ ചിത്രമായതുകൊണ്ടു തന്നെ തിയറ്റില്‍ വലിയ പ്രതീക്ഷയൊന്നും യുവാക്കള്‍ക്കില്ല. അവസാനചിത്രമായ ഇംഗ്ലിഷൊന്നും ഒരുതരത്തിലും തിയററ്റിലിരുന്ന് കാണാന്‍ പറ്റാത്ത ചിത്രമായിരുന്നു. പ്രേക്ഷകര്‍ സഹിക്കുന്നതിനും ഒരു പരിധിയില്ലേ..

    തന്റെ ചിത്രങ്ങളെക്കുറിച്ച് ഫഹദ് ഫാസില്‍ പുനര്‍വിചിന്തനം ചെയ്യേണ്ട സമയമായി. വര്‍ഷത്തില്‍ കൂടുതല്‍ ചിത്രങ്ങള്‍ ചെയ്തതുകൊണ്ട് സാമ്പത്തിക നേട്ടമുണ്ടാകുമെങ്കിലും പ്രേക്ഷകരെ വെറുപ്പിച്ചാല്‍ പിന്നെ ഒരു ചിത്രവും തിയറ്ററില്‍ ഓടുകയില്ല. പല യുവതാരങ്ങളും ഇപ്പോള്‍ അവസരം കിട്ടാതെ വെറുതെയിരിക്കുകയാണെന്ന ബോധമുണ്ടാകുന്നത് നന്നായിരിക്കും.

    English summary
    Olipporu is the eighth movie of Fahad Fazil to be released this year. This much hyped and expected movie finally hit the theaters . But unfortunately, the movie has not turned out well and disappoints!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X