വച്ചു ഫാസിലിന് നായികയായി അഹാന എത്തുന്നു

By Aswathi

മലയാള സിനിമയില്‍ ഇത് മക്കള്‍ വാഴ്ച. പൃഥ്വിരാജിനും, ഇന്ദ്രജിത്തിനും ദുല്‍ഖറിനും, ഫഹദിനും കീര്‍ത്തി മേനകയ്ക്കുമെല്ലാം ഒടുവില്‍ സംവിധായകന്റെ ഫാസിലിന്റെ മകന്‍ വച്ചു ഫാസിലും നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ അഹാനയും വെള്ളിത്തിരയിലേക്ക്.

അന്നയും റസൂലും എന്ന ചിത്രത്തിനു ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് ഇരുവരും അരങ്ങേറ്റം കുറിക്കുന്നത്. നേരത്തെ അന്നയും റസൂലും എന്ന ചിത്രത്തിന് വേണ്ടി അഹാനയെ രാജീവ് രവി സമീപിച്ചിരുന്നത്രെ. പക്ഷെ അന്ന് പഠിത്തതിന്റെ കാര്യം പറഞ്ഞ് അഹാന പിന്മാറുകയായിരുന്നു. ഇപ്പോള്‍ രാജീവ് രവിയുടെ ഭാര്യയും നടിയും സംവിധായകയുമായ ഗീതു മോഹന്‍ ദാസിന്റ ഇടപെടലോടെയാണ് അഭിനയിക്കാമെന്ന് അഹാന സമ്മതിച്ചത്.

Farhaan Fazil and Ahaana

'വേദിക' സാരിസിന്റെ പരസ്യത്തിന് മോഡലിങ്ങായി നേരത്തെ അഹാന പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ചെന്നൈയില്‍ എം ഒ പി വൈഷണവ് കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിയാണ്. അഹനയുടെ പഠനത്തെ സിനിമയുടെ ചിത്രീകരണം ഒരു തരത്തിലും ബാധിക്കില്ലെന്നും ഷൂട്ടിങിന്റെ ഭൂരിഭാഗവും അവധിക്കാലത്തായിരിക്കുമെന്നും ഗീതു പറഞ്ഞ് ബോധ്യപ്പെടുത്തുകയായിരുന്നു. ഒടുവില്‍ സമ്മതിച്ചു.

സംവിധായകന്‍ ഫാസിലിന്റെ മകനും വെള്ളിത്തിരയില്‍ ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്ന താരമായ ഫഹദ് ഫാസിലിന്റെ അനുജനുമായ വച്ചു ഫാസില്‍ അഭിനയത്തിലേക്ക് തിരിയുന്നു എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. സിനിമാ രംഗത്തേക്കുള്ള കടന്നുവരവോടെ വച്ചു പേര് മാറ്റി. ഇപ്പോള്‍ ഫര്‍ഹാന്‍ ഫാസസില്‍ എന്നാണ് പേര്. ആദ്യ ചിത്രമായ കൈ എത്തും ദൂരത്തില്‍ ഫഹദ്, ഷാനു എന്ന പേരിലാണ് എത്തിയിരുന്നത്.

സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. രാജീവ് രവിയുടെ അന്നയും റസൂലും എന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ച മധു നീലകണ്ഠന്‍ തന്നെയാണ് പുതിയ ചിത്രത്തിന്റെയും ഛായാഗ്രഹകന്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X