twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫഹദ് ഫാസില്‍ ഒരു തന്റേടിയോ...?

    By Aswathi
    |

    കടലിനെയും തീരദേശക്കാരെയും കുറിച്ച് പറഞ്ഞ കഥ മലയാള സിനിമയില്‍ ഒത്തിരിയാണ്. 'ചെമ്മീന്‍' മുതല്‍ ഇങ്ങോട്ട് പറഞ്ഞ കഥകളിലധികവും കടല്‍ കടന്നുകൂടിയിട്ടുണ്ട്. ഇപ്പോള്‍ 'മറിയം മുക്കി'ല്‍ വന്നുനില്‍ക്കുന്നു ഈ കടല്‍ക്കഥകള്‍. തിരക്കഥാകൃത്തായ ജെയിംസ് ആല്‍ബേര്‍ട്ട് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകന്‍.

    ചിത്രത്തില്‍ മറിയം മുക്ക് ഒരു ചരിത്രപ്രാധാന്യമുള്ള സ്ഥലമായാണ് ചിത്രീകരിച്ചിരിക്കുന്നത്. മറിയം മുക്കിലെ ഒരു തന്റേടിയായ ചെറുപ്പക്കാരനാണ് ഫഹദ് ഫാസില്‍ അവതരിപ്പിയ്ക്കുന്ന ഫെലിക്‌സ് എന്ന കഥാപാത്രം. നന്നെ ചെറുപ്പത്തില്‍ തന്നെ അവന് മാതാപിതാക്കളെ നഷ്ടപ്പെട്ടു. തുറയിലെ പ്രമാണിയായ മരിയനാശാനാണ് പിന്നെ ഫിലിക്‌സിനെ എടുത്തു വളര്‍ത്തുന്നത്.

    fahad-fazil

    പോര്‍ച്ചുഗീസുകാരായ വെള്ളക്കാരുടെ പിന്മുറക്കാരാണെന്ന് പറയുന്ന സായിപ്പിന്റെ മകള്‍ സലോമി ഫിലിക്‌സിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നു. സായിപ്പിനെ സംബന്ധിച്ചിടത്തോളം അയാളുടെ സ്വപ്‌നങ്ങള്‍ക്ക് വിരുദ്ധമായിരുന്നു ഈ പ്രണയം. മറ്റൊരു ലക്ഷ്യമായാണ് അയാളെത്തുന്നത്. അവിടെയാണ് മരിയം മുക്കിന്റെ ട്വിസ്റ്റ്.

    മരിയാശാനായി തമിഴ് നടന്‍ ത്യാഗരാജെത്തുന്ന ചിത്രത്തില്‍ സലോമിയെ അവതരിപ്പിയ്ക്കുന്നത് സന അല്‍ത്താഫാണ്. സിദ്ദിഖ് സംവിധാനം ചെയ്ത ദിലീപിന്റെ 'ബോര്‍ഡിഗാര്‍ഡി'ലാണ് ത്യാഗരാജന്‍ ഒടുവില്‍ മലയാളത്തില്‍ അഭിനയിച്ചത്. 'വിക്രമാദിത്യനി'ല്‍ ദുല്‍ഖറിന്റെ പെങ്ങളുടെ വേഷം ചെയ്ത പെണ്‍കുട്ടിയാണ് സന അല്‍ത്താഫ്.

    ഇവരെ കൂടാതെ മനോജ് കെ ജയന്‍, ജോയി മാത്യു, പ്രതാപ് പോത്തന്‍, അജു വര്‍ഗീസ്, ഇര്‍ഷാദ്, നെടുമുടി വേണു, സമുദ്രക്കനി, നന്ദു, ദേവി അജിത്ത്, സീമ ജി നായര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. ക്‌ലാസ്‌മേറ്റ്‌സ്, ഇവിടം സ്വര്‍ഗമാണ്, ഏഴു സുന്ദര രാത്രികള്‍ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയത് ജയിംസ് ആല്‍ബര്‍ട്ട് ആയിരുന്നു.

    English summary
    Fahad Fazil's new avatar in Mariya Mukku direct by James Albert
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X