»   » ആദ്യം ആസിഫ്, ഇപ്പോ ഫഹദ്...റീമയുടെ ഓരോ സൂത്രങ്ങള്‍

ആദ്യം ആസിഫ്, ഇപ്പോ ഫഹദ്...റീമയുടെ ഓരോ സൂത്രങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

സുന്ദരിയാണ് റീമ കല്ലിങ്ങല്‍. ലേശം അഹങ്കാരമുണ്ടെന്ന് അസൂയാലുക്കള്‍ പറയുമെങ്കിലും അടക്കവും ഒതുക്കവുമുള്ളവളാണ് ഈ സുന്ദരി. പിന്നെ ഇത്തിരി തുള്ളിച്ചാടി നടക്കുന്ന സ്വഭാവുണ്ട്. അത് കുറച്ച് കൂടുതല്‍ പഠിച്ചതിന്റെ കുഴപ്പമാണത്രേ.

സ്ത്രീ പുരുഷ സമത്വമെക്കെ പറയുമ്പോള്‍ റീമ നൂറുകാതം മുമ്പിലാണ്. പുരുഷന് അനുവദിച്ചിരിയ്ക്കുന്ന എല്ലാവിധ അധികാരങ്ങളും സുഖസൗകര്യങ്ങളും സ്ത്രീയ്ക്കും വേണമെന്ന് സുന്ദരി പറയുമ്പോള്‍ അതില്‍ തെറ്റുണ്ടെന്ന് പറയാനാവില്ല. അതേസമയം സിനിമാനടിയാണെന്ന് കരുതി ഒരു വിട്ടുവീഴ്ചയ്ക്കും ഇവര്‍ തയാറല്ല. അങ്ങനെ ചെയ്തുപോയാല്‍ പിന്നെ എന്നും തോല്‍ക്കേണ്ടി വരുമെന്നും ഈ തൃശൂര്‍ക്കാരിയ്ക്കറിയാം.

മലയാള സിനിമയിലെ സുന്ദരിപ്പെണ്ണുങ്ങളില്‍ പുലിക്കുട്ടിയായാണ് റീമ അറിയിപ്പെടുന്നത്. ചിലര്‍ തന്ത്രശാലിയെന്നും പുകഴ്ത്താറുണ്ട്. അങ്ങനെ പറയുന്നതില്‍ ലേശം കാര്യമുണ്ടെന്നും കൂട്ടിയ്‌ക്കോ. വേറൊന്നുമല്ല, കൂടെ അഭിനയിക്കുന്ന നായകന്മാര്‍ തിളങ്ങിനില്‍ക്കുകയാണെങ്കില്‍ റീമ തന്നെ മുന്‍കയ്യെടുത്ത് ചിലതു വിളിച്ചു പറയുമത്രേ. പുള്ളിക്കാരനും ഞാനും നല്ല രസതന്ത്രമാണ്...കെമിസ്ട്രിയാണ്.. ഫ്രണ്ട്‌സാണ് എന്നൊക്കെ. ഞങ്ങള്‍ ഒരേ പോലെ ചിന്തിയ്ക്കുന്നു... അഭിനയിക്കുന്നു....നടക്കുന്നു...എന്നിങ്ങനെ ഒരുപാട് വിശേഷങ്ങളുണ്ടാവും.

സിനിമയിലെത്തി അടുത്തകാലം വരെ ആസിഫ് അലിയായിരുന്നു ഈ കഥകളിലെ നായകന്‍. ആസിഫിനെക്കുറിച്ച് പറയുമ്പോള്‍ നൂറുനാവായിരുന്നു നടിയ്ക്ക്. എന്നാലിപ്പോള്‍ നായകന്റെ രണ്ട് പടം അടുപ്പിച്ച് പൊട്ടിയതോടെ റീമ പ്ലേറ്റ് മാറ്റിയെന്നാണ് കേള്‍ക്കുന്നത്.

ഇപ്പോള്‍ റീമ കഥകളിലെ നായകന്‍ ഫഹദ് ഫാസിലാണ്. ഫഹദിനെക്കുറിച്ച് പറയുമ്പോ നടിയ്ക്ക് നൂറ്റൊന്നൊ നൂറ്റിരണ്ടോ നാവാണന്നെും കേള്‍ക്കുന്നു. ഇനിയിപ്പോള്‍ ഇവര്‍ രണ്ടുപേരും ഒരു സിനിമയിലഭിനയിച്ചാല്‍ റിമ ആര്‍ക്കൊപ്പം നില്‍ക്കും?

English summary
Rima Kallingal is smitten. No, not by love, but by the sheer talent of her co-actor, Fahad Fazil

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X