»   » ഇമ്മാനുവലില്‍ നെഗറ്റീവ് ടച്ചുള്ള റോളില്‍ ഫഹദ്

ഇമ്മാനുവലില്‍ നെഗറ്റീവ് ടച്ചുള്ള റോളില്‍ ഫഹദ്

Posted By:
Subscribe to Filmibeat Malayalam

ഒരിടവേളയ്ക്ക് ശേഷം നെഗറ്റീവ് ടച്ചുള്ള കഥാപാത്രവുമായി ഫഹദ് ഫാസില്‍ വീണ്ടുമെത്തുന്നു. മമ്മൂട്ടി നായകനാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ഇമ്മാനുവലിലാണ് ഫഹദ് വില്ലന്‍ സ്വഭാവമുള്ള കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഹിറ്റായ 22 ഫീമെയില്‍ കോട്ടയത്തിന് ശേഷം ഇതാദ്യമായാണ് ഫഹദ് വില്ലന്‍ റോളിലെത്തുന്നത്.

മണ്ണില്‍ തൊടുന്നൊരു കഥാപാത്രത്തെയാണ് മമ്മൂട്ടി ഇമ്മാനുവലിലൂടെ അവതരിപ്പിയ്ക്കുന്നത്. 20 വര്‍ഷമായി കേരള പ്രിന്റിങ് ഹൗസിലെ ജീവനക്കാരനായി തുച്ഛമായ ശംബളത്തില്‍ ജോലി ചെയ്യുന്നയാളാണ് ഇമ്മാനുവല്‍. മാറിയ കാലത്തിനൊപ്പം താനിതു വരെ പിന്തുടര്‍ന്ന മൂല്യങ്ങളെ ഉപേക്ഷിയ്ക്കാന്‍ അയാള്‍ തയാറായിട്ടില്ല.

Emmanuel

അപ്രതീക്ഷിതമായി ഒരുനാള്‍ കമ്പനി അടച്ചുപൂട്ടാന്‍ തീരുമാനിക്കുന്നതോടെ ഇമ്മാനുവല്‍ പ്രതിസന്ധിയിലാകുന്നു. അതോടെ അയാളും കുടുംബവും പട്ടിണിയിലേക്ക് നീങ്ങുകയാണ്. ജോലി നഷ്ടപ്പെട്ട നിഷ്‌കളങ്കനായ മനുഷ്യന്‍, എന്തും വെട്ടിപ്പിടിക്കുന്ന യുവതലമുറയ്‌ക്കൊപ്പം പുതിയൊരു ജോലി തേടിയിറങ്ങുകയാണ്.

തകര്‍ന്ന മനസ്സുമായി ജോലി തേടിയുള്ള അലച്ചിലില്‍ സ്‌നേഹത്തിനും, സത്യങ്ങള്‍ക്കും വില കല്പിക്കാത്ത തലമുറയെയാണ് അയാള്‍ക്കെതിരിടേണ്ടി വരുന്നത്. എന്നാല്‍ എന്തെല്ലാം പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും ഇമ്മാനുവേല്‍ നേരിന്റെ വഴിയേ തന്നെ സഞ്ചരിച്ചു. ആ യാത്രയില്‍ അയാളുടെ ശരികളും സഞ്ചാരപഥങ്ങളും കുടുംബത്തില്‍ പല പ്രശ്‌നങ്ങളും അസ്വസ്ഥതകളും ഉണ്ടാക്കുന്നു. ദൈവം നമ്മോട് കൂടെയുണ്ട് എന്ന ടാഗ് ലൈനുമായി ഒരുങ്ങുന്ന ചിത്രം നന്മയുടെ അംശം നഷ്ടപ്പെട്ടുപോകുന്ന മലയാളി സമൂഹത്തിന് നല്ലൊരു സന്ദേശം കൂടിയാവും.

എ.സി. വിജീഷ് തിരക്കഥയൊരുക്കുന്ന 'ഇമ്മാനുവേല്‍' നിര്‍മ്മിക്കുന്നത് മമ്മൂട്ടിയുടെ പേഴ്‌സണല്‍ മേക്കപ്പ്മാന്‍ ജോര്‍ജ്ജാണ്. പ്രദീപ് നായരാണ് ക്യാമറാമാന്‍. കോട്ടയം സ്വദേശിനിയും ദുബായ് എമിറേറ്റ്‌സില്‍ എയര്‍ ഹോസ്റ്റസുമായ റീനു മാത്യൂസാണ് നായിക.

മുകേഷ്, നെടുമുടി വേണു, ദേവന്‍, സലിംകുമാര്‍, പി. ബാലചന്ദ്രന്‍, രമേഷ് പിഷാരടി, സുകുമാരി, അപര്‍ണ്ണ നായര്‍ തുടങ്ങിയവരാണ് ഇമ്മാനുവലിലെ മറ്റ് പ്രധാന താരങ്ങള്‍.

English summary
The pooja of Mammootty's 'Emmanuel' directed by Lal Jose was held at Kochi. It is after a long gap that the two of them are joining for a venture.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam