»   » കാര്‍ട്ടൂണുമായി ഫഹദ് ഫാസില്‍ വരുന്നു

കാര്‍ട്ടൂണുമായി ഫഹദ് ഫാസില്‍ വരുന്നു

Posted By:
Subscribe to Filmibeat Malayalam

ഷഹീദ് അറാഫത്തിന്റെ കന്നി സംവിധാന സംരംഭമായ കാര്‍ട്ടൂണില്‍ കേന്ദ്രകഥാപാത്രമാകുന്നത് പുതുതലമുറയിലെ ശ്രദ്ധേയനായ നായകന്‍ ഫഹദ് ഫാസില്‍. രണ്ട് വ്യക്തികളുടെ ഈഗോയും അതേത്തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷങ്ങളുമാണ് ഷഹീദ് അറാഫത്ത് കാര്‍ട്ടൂണിലൂടെ വരച്ചുകാണിക്കുന്നത്.

തികച്ചും വ്യത്യസ്തമായ ജാവിത സാഹചര്യങ്ങളില്‍ നിന്നും വരുന്നവരാണ് ഈ രണ്ട് കഥാപാത്രങ്ങളും. ജീവിതത്തോടുള്ള ഇവരുടെ കാഴ്ചപ്പാടുകളും പരസ്പരമുള്ള മത്സരവും കാര്‍ട്ടൂണിലൂടെ വികസിക്കുന്നു. ലാസര്‍ ഷൈനും രതീഷ് രവിയുമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

fahadfazil

കൊച്ചിയുടെ കഥകൂടി പറഞ്ഞുകൊണ്ടാണ് കാര്‍ട്ടൂണ്‍ വികസിക്കുന്നത്. രണ്ട് നായികമാരാണ് ഫഹദിന് കാര്‍ട്ടൂണില്‍ ഉണ്ടാകുക. റെഡ് റോസ് ക്രിയേഷന്റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ് കാര്‍ട്ടൂണ്‍ നിര്‍മിക്കുന്നത്. മോഹന്‍ലാലിന്റെ കര്‍മയോദ്ധ, മമ്മൂട്ടിയുടെ ബോംബെ മാര്‍ച്ച് 12, തുടങ്ങിയ വമ്പന്‍ ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുള്ള ബാനറാണ് റെഡ്‌റോസ് ക്രിയേഷന്‍സ്.

ട്രാഫിക്കിന്റെ ക്യാമറാമാനായ ഷൈജു ഖാലിദാണ് കാര്‍ട്ടൂണിന്റെ ക്യാമറ. സംഗീതസംവിധാനം പ്രശാന്ത് പിള്ള. ഒളിപ്പോരാളി എന്ന ചിത്രത്തിന്റെ ജോലികളിലാണ് ഇപ്പോള്‍ ഫഹദ്. ഡിസംബറില്‍ കാര്‍ട്ടൂണിന്റെ ചിത്രീകരണം തുടങ്ങും.

English summary
Fahad Fazil is doing the lead in Shaheed Arafath's debut film Cartoon'. Lazer Shine and Ratheesh Ravi had scripted for this film. The film also focuses on the elaborate life of Kochi.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam