»   » ഫഹദ് എം മണിയുടെ മറ്റൊരു ചിത്രത്തില്‍ അഭിനയിക്കും

ഫഹദ് എം മണിയുടെ മറ്റൊരു ചിത്രത്തില്‍ അഭിനയിക്കും

Posted By:
Subscribe to Filmibeat Malayalam

അയ്യര്‍ ഇന്‍ പാകിസ്ഥാന്‍ എന്ന ചിത്രത്തില്‍ പിന്‍മാറിയതിനെ തുടര്‍ന്ന് ഫഹദ് ഫാസിലിനെതിരെ നിര്‍മാതാവ് എം.മണി നിര്‍മാതാക്കളുടെ സംഘടനയില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു നടന്ന പരിഹാര ചര്‍ച്ചയില്‍ അദ്ദേഹത്തിന്റെ മറ്റൊരു ചിത്രത്തില്‍ അഭിനയിക്കാമെന്ന് ഫഹദ് ഉറപ്പുകൊടുത്തു. ആ ചിത്രത്തിനു നവംബറിലാണ് ഫഹദ് ഡേറ്റ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ആരു സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കുമെന്ന കാര്യത്തില്‍ തീര്‍പ്പായില്ല. എങ്കിലും ഫഹദിന്റെ ഡേറ്റ് കിട്ടിയ സന്തോഷത്തിലാണ് എം. മണി. നിര്‍മാതാക്കളുടെ വിലക്കില്ലാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ഫഹദും.

എം.മണി നിര്‍മിക്കുന്ന ശ്യാമപ്രസാദ് ചിത്രമായ ആര്‍ടിസ്റ്റിലാണ് ഫഹദ് ഇപ്പോള്‍ അഭിനയിക്കുന്നത്. ആന്‍ അഗസ്റ്റിന്‍ ആണ് ഫഹദിന്റെ നായിക. ഇംഗ്ലിഷിനു ശേഷം ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എം.മണിയുടെ അരോമ മൂവീസ് തന്നെയാണ് ചിത്രം തിയറ്ററിലെത്തിക്കുന്നത്.

Fahad Fazil

എം. മണി നിര്‍മിക്കുന്ന അയ്യര്‍ ഇന്‍ പാകിസ്ഥാന്‍ എന്ന ചിത്രത്തില്‍ ഫഹദ് പറയുന്നതുപോലെ തിരക്കഥ നിരവധി തവണ മാറ്റി എഴുതുകയും രണ്ടുതവണ അഡ്വാന്‍സ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ ഫഹദ് എത്തിയില്ല. തുടര്‍ന്ന് മണി നിര്‍മാതാക്കളുടെ സംഘടനയ്ക്കു പരാതി നല്‍കി. ഈ ചിത്രത്തില്‍ അഭിനയിക്കില്ല എന്നാണ് ഫഹദ് പറഞ്ഞിരുന്നത്. കഴിഞ്ഞ ഡിസംബറില്‍ ചിത്രീകരണം തുടങ്ങേണ്ട ചിത്രമാണിത്. ഒരു വര്‍ഷമാണ് അയ്യര്‍ നഷ്ടപ്പെടുത്തിയിരിക്കുന്നത്. പുതിയൊരു സംവിധായകന്റെ പ്രയത്‌നവും ഫഹദ് വെള്ളത്തിലാക്കിയിരുന്നു.

English summary
Fahad Fazil will do producer M Mani's another movie in November due to avoid Ayyer In Pakistan.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam