»   » സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍ ഫഹദ് നായകന്‍

സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍ ഫഹദ് നായകന്‍

Posted By:
Subscribe to Filmibeat Malayalam
Fahad Fazil
ഇടക്കാലത്ത് 'മെട്രോ ഗൈ' എന്ന നിലയില്‍ ടൈപ്പാകുന്നു വെന്ന് പഴികേട്ട ഫഹദ് പുതുമകള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്. അടുത്തിടെയിറങ്ങിയ പലചിത്രങ്ങളിലൂടെയും തന്റെ അഭിനയമികവ് തെളിയിച്ച ഫഹദ് അടുത്തതായി എത്തുന്നത് സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിലാണ്.

കുടുംബചിത്രങ്ങളുടെ സ്വന്തം സംവിധായകന്‍ എന്ന ലേബലുള്ള സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തില്‍ താനാണ് നായകനാകുന്നതെന്നകാര്യം ഫഹദ് തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്.

ചിത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഫഹദ് അന്തിക്കാട്ടുള്ള സത്യന്റെ വീട്ടിലെത്തിയിരുന്നു. മെയ് അവസാനത്തോടെ പുതിയ ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുമെന്നാണ് സൂചന. സത്യന്‍ അവസാനം സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ എന്ന ചിത്രം കനത്ത പരാജയമായിരുന്നു.

സ്വന്തമായി തിരക്കഥയെഴുതിയ ചില സിനിമകള്‍ അപ്രതീക്ഷിതമായി പരാജയപ്പെട്ടപ്പോഴാണ് സത്യന്‍ അന്തിക്കാട് പുതിയ തീരത്തിനായി ബെന്നി പി നായരമ്പലത്തിന്റെ രചന സ്വീകരിച്ചത്. എന്നാല്‍ അതും വിജയച്ചില്ല.

അതുകൊണ്ടുതന്നെ സത്യനെ സംബന്ധിച്ച് അടുത്ത ചിത്രമൊരു ഹിറ്റായിരിക്കേണ്ടത് അത്യാവശ്യമാണ്. അതിനാല്‍ത്തന്നെയാകണം മികച്ച ചിത്രങ്ങളിലൊന്നായ ഡയമണ്ട് നെക്ലേസിന്റെ തിരക്കഥാകൃത്തിനെയും നായകനെയും കൂട്ടുപിടിച്ച് സത്യന്‍ ഒരു ഹിറ്റിന് ശ്രമിക്കുന്നത്.

പുതുതലമുറ സംവിധായകരുടെ ചിത്രത്തിലെ സ്ഥിരം സാന്നിധ്യമായ ഫഹദ് അങ്ങനെ പഴയ നിര സംവിധായകരുടെ ചിത്രത്തിലേയ്ക്കും എത്തുകയാണ്.

English summary
New generation actor Fahad Fazil to be act in Sathyan Anthikkad's next family movie, which will be penned by Iqbal Kuttippuram.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam