»   » ഇന്ദ്രജിത്ത്-ഫഹദ് കൂട്ടുകെട്ടില്‍ ആമേന്‍ എത്തുന്നു

ഇന്ദ്രജിത്ത്-ഫഹദ് കൂട്ടുകെട്ടില്‍ ആമേന്‍ എത്തുന്നു

Posted By:
Subscribe to Filmibeat Malayalam

ഫഹദ് ഫാസില്‍ ഇന്ദ്രജിത്ത് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആമേന്‍ തിയേറ്ററുകളിലേയ്ക്ക്. മാര്‍ച്ച് 22ന് വെള്ളിയാഴ്ചയാണ് ആമേന്‍ പ്രദര്‍ശനത്തിനെത്തുന്നത്. നായകന്‍, സിറ്റി ഓഫ് ഗോഡ് എന്നീ ചിത്രങ്ങള്‍ക്കുശേഷം ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന ചിത്രമാണിത്.

ഗ്രാമവും പള്ളിയും അതിനെച്ചുറ്റിപ്പറ്റിയുള്ള കുറേയാളുകളുടെ ജീവിതവുമാണ് ചിത്രത്തിന്റെ പ്രമേയം. കപ്യാര്‍ സോളമനായിട്ടാണ് ഫഹദ് ഫാസില്‍ എത്തുന്നത്. കപ്യാരും നാട്ടിലെ പ്രമാണിയായ ഫിലിപ്പോസ് കോണ്‍ട്രാക്ടറുടെ മകള്‍ ശോശന്നയും തമ്മിലുള്ള പ്രണയം ചിത്രത്തിന്റെ ഹൈലൈറ്റാണ്. വികാരിയച്ചനായ ഫാദര്‍ വിന്‍സെന്റ് വട്ടോളിയായിട്ടാണ് ഇന്ദ്രജിത്ത് എത്തുന്നത്. ലിജോയുടെ മറ്റ് രണ്ട് ചിത്രങ്ങളിലും ഇന്ദ്രജിത്തായിരുന്നു സുപ്രധാന വേഷത്തില്‍ അഭിനയിച്ചത്.

സുബ്രഹ്മണ്യപുരം എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സ്വാതി റെഡ്ഡിയാണ് ചിത്രത്തില്‍ ശോശന്നയാകുന്നത്. ഇന്നസെന്റ്, കലാഭവന്‍ മണി, നതാഷ സൈഗാള്‍, സുധീര്‍ കരമന, സാന്ദ്ര തോമസ്, ചാലി പാല, ശശി കലിംഗ, നിഷ സാംരംഗ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. പിഎസ് റഫീഖാണ് ആമേനിന്റെ തിരക്കഥ തയ്യാറാക്കിയിരുന്നത്. നേരത്തേ ലിജോയുടെ നായകന്‍ എന്ന ചിത്രത്തിന് തിരക്കഥ രചിച്ചതും റഫീക്കായിരുന്നു. കാവാലം നാരായണപ്പണിക്കലും പിഎസ് റഫീക്കും രചിച്ച ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ലക്കി അലി ആദ്യമായി പാടുന്ന മലയാളചിത്രമെന്ന പ്രത്യേകതയും ആമേനുണ്ട്.

ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളുമെല്ലാം ഇതിനകം തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മെട്രോ നായകനായുള്ള പതിവ് ശൈലിയില്‍ നിന്നും മാറ്റം വരുത്തുന്ന ഫഹദിന്റെ മറ്റൊരു വ്യത്യസ്ത റോളായിരിക്കും ആമേനിലേതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

English summary
Amen, directed by Lojo Jose Pellissery is ready to release on March 22nd. Fahad Fazil and Indrajith playing lead rols in this film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam