»   » ആടുജീവിതം നയിയ്ക്കാന്‍ ഫഹദ് ഫാസില്‍

ആടുജീവിതം നയിയ്ക്കാന്‍ ഫഹദ് ഫാസില്‍

Posted By:
Subscribe to Filmibeat Malayalam

പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്റെ ആടുജീവിതമെന്ന നോവല്‍ സംവിധായകന്‍ ബ്ലെസ്സി സിനിമയാക്കുന്നുവെന്ന് വാര്‍ത്ത വന്നിട്ട് നാളേറെയായി. ആദ്യം ചിത്രത്തില്‍ പൃഥ്വിരാജാണ് നായകനെന്നാണ് കേട്ടിരുന്നത്. പിന്നീട് മോഹന്‍ലാലാണ് നായകനാകാന്‍ പോകുന്നതെന്ന് വാര്‍ത്തവന്നു. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് ഫഹദ് ഫാസിലാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നാണ്.

പ്രവാസത്തിന്റെ കണ്ണുനയിക്കുന്ന കഥ പറഞ്ഞ ആടുജീവിതം തന്റെ സ്വപ്‌നചിത്രമാണെന്ന് ബ്ലെസ്സി നേരത്തേ പറഞ്ഞിട്ടുണ്ട്. ഈ ചിത്രത്തില്‍ നായകനാകുന്നയാള്‍ മികച്ച കലാകാരനായിരിക്കണമെന്നും അദ്ദേഹത്തിന്റെ പൂര്‍ണമായ സമര്‍പ്പണം ഉണ്ടെങ്കിലേ ചിത്രം മനോഹരമാക്കാന്‍ കഴിയൂയെന്നും അടുത്തിടെ ബ്ലെസ്സി പറഞ്ഞിരുന്നു.

Fahad Fazil

തന്റെ കഥാപാത്രങ്ങള്‍ക്കുവേണ്ടി എന്തുചെയ്യാനും തയ്യാറാകുന്ന ഫഹദിന്റെ രീതിയില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ബ്ലെസ്സി ഫഹദിനെത്തന്നെ ചിത്രത്തില്‍ നായകനാക്കാന്‍ തീരുമാനിച്ചതെന്നാണ് കേള്‍ക്കുന്നത്. ഗള്‍ഫിലെ മരുഭൂമിയില്‍ പുറംലോകം കാണാതെ ആടുകളുടെ കാവല്‍ക്കാരനായി അവയ്‌ക്കൊപ്പം ജീവിയ്‌ക്കേണ്ടിവരുന്ന മലയാളി യുവാവിന്റെ കഥയാണ് ആടുജീവിതത്തിന്റെ പ്രമേയം. നോവല്‍ വായിച്ചവരെല്ലാം അത് ചലച്ചിത്രമായെത്തുന്നതും കാത്തിരിക്കുകയാണ്.

പൃഥ്വിരാജിനെ നായകനാക്കിത്തന്നെ ഈ ചിത്രം തുടങ്ങും എന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍. ഇതിനായി പൃഥ്വി ഭാരംകുറയ്ക്കാന്‍ തയ്യാറായെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ വളരെക്കൂടുതല്‍ സമയം ഈ ചിത്രത്തിന് വേണ്ടി മാറ്റിവെയ്‌ക്കേണ്ടിവരുമെന്നതിനാലാണ് പൃഥ്വി ചിത്രത്തില്‍ നിന്നും പിന്‍മാറിയതെന്നാണ് കേള്‍ക്കുന്നത്.

ഫഹദിനെനായകനാക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകളുണ്ട്, പക്ഷേ ഇതും അന്തിമമായി തീരുമാനിച്ചിട്ടില്ലെന്നും താന്‍ മറ്റു ചില തിരക്കുകളിലാണെന്നുമാണ് ബ്ലെസ്സി പറയുന്നത്.

English summary
According to reports Director Blessy dicided to caste Fahad Fazil for his dream project Aadujeevitham

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam