»   » പ്രതികാരത്തിനായി ഫഹദ് കുരിശു മല ചവിട്ടുന്നു

പ്രതികാരത്തിനായി ഫഹദ് കുരിശു മല ചവിട്ടുന്നു

Posted By: AkhilaKS
Subscribe to Filmibeat Malayalam


ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ ഷൂട്ടിങിന് വേണ്ടി ഫഹദ് കുരിശു മല ചവിട്ടുന്നു. പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ എഴുകും വയല്‍ കുരിശും വയല്‍ കുരിശുമലയിലാണ് ഫഹദ് കുരിശും ചുമന്ന് കയറിയത്.

ഇടുക്കി ജില്ലയിലെ കുടിയേറ്റ കുടുംബങ്ങളുടെ കഥ പറയുന്ന ചിത്രമാണ് മഹേഷിന്റെ പ്രതികാരം. ഫഹദ് ഫോട്ടോഗ്രാഫര്‍ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. കര്‍ഷക കുടുംബത്തില്‍ ജനിച്ച ഫഹദിന്റെ കഥാപാത്രത്തെ ചുറ്റിപറ്റിയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.

fahad-fazil

ഇടുക്കി ജില്ലയിലെ വാത്തുക്കുടി, കൊന്നത്തടി എന്നീ സ്ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. അനുശ്രീയും അപര്‍ണ്ണയുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.

ആഷിക് അബു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ക്യാമറ ചെയ്യുന്നത് ഷൈജു ഖാലിദാണ്. ചിത്രത്തിന്റെ രചന ശ്യാം പുഷ്‌കരനാണ്. ആഷിക് അബുവിന്റെ സഹസംവിധായകനായി ചെയ്തിട്ടുള്ള ദിലീഷ് പോത്തന്‍ ചില ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.

English summary
the movie is directed by debutante Dileesh Pothen, Aashiq's Abu's associate. The film set in a rustic background has Fahad Fazil playing a studio photographer who takes wedding photos and is the owner of a studio in Idukki.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam