»   » ഫഹദിന്റെ ആദ്യത്തെ ക്യാമ്പസ്‌ ലൗ സ്റ്റോറി വരുന്നു !!

ഫഹദിന്റെ ആദ്യത്തെ ക്യാമ്പസ്‌ ലൗ സ്റ്റോറി വരുന്നു !!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ഫഹദ് ആദ്യമായി ക്യാമ്പസ്‌ നായകനാവുന്നു. റോഷന്‍ ആന്ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഫഹദ് ഫാസില്‍  ക്യാമ്പസ്‌ പ്രണയവുമായെത്തുന്നത്‌. ബോബി സജ്ഞയ് കൂട്ടുകെട്ടിന്റേതാണ് തിരക്കഥ. കലാലയ ജീവിതത്തിനു ശേഷം അനുഭവപ്പെടുന്ന നഷ്ടങ്ങളാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയമെന്നും നായികയടക്കമുളള കാര്യങ്ങളില്‍ ഇനിയും തീരുമാനമായിട്ടില്ലെന്നുമാണ് റോഷന്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

നായകന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളും അത് അയാളുടെ ജീവിതത്തിലുണ്ടാക്കുന്ന പ്രതിഫലനങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയമെന്നും സംവിധായകന്‍ പറഞ്ഞു. റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ പോളിയെ നായകനാക്കി സംവിധാനം ചെയ്യുന്ന കായകുളം കൊച്ചുണ്ണിയുടെ പണിപ്പുരയിലാണിപ്പോള്‍.

roshan-08-14

ഇതിന്റെ ചിത്രീകരണം കഴിഞ്ഞാല്‍ ഉടനെ ഫഹദ് ചിത്രം ആരംഭിക്കുമെന്നാണ്  അറിയിച്ചിട്ടുളളത്. കായം കുളം കൊച്ചുണ്ണിയുടെ തിരക്കഥയും ബോബി സഞ്ജയ് ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

English summary
fahad's first campus love story movie with roshan andrrews

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam