»   » ഫഹദ് പാടി; പക്ഷേ ആ ഗാനം സിനിമയിലില്ല

ഫഹദ് പാടി; പക്ഷേ ആ ഗാനം സിനിമയിലില്ല

Posted By:
Subscribe to Filmibeat Malayalam

താരപുത്രന്മാരും യുവനടന്മാരുമെല്ലാം അഭിനയത്തിന് പുറമേ പല കഴിവുകള്‍ പുറത്തെടുത്ത് തിളങ്ങുകയും മള്‍ട്ടി ടാലന്റഡ് എന്ന ടാഗ് സ്വന്തമാക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ ഇപ്പോള്‍ അത്ര തിളക്കത്തിലല്ലെങ്കിലും ഒരുകാലത്തെ സൂപ്പര്‍സംവിധായകനായ ഫാസിലിന്റെ മകനായ ഫഹദ് ഫാസിലിന് വെറുതേയിരിക്കാന്‍ കഴിയില്ല, ഫഹദിനെ വെറുതേ അഭിനയം മാത്രമായി നടക്കാന്‍ ആരും അനുവദിക്കുകയുമില്ല.

അങ്ങനെയാണ് ഒളിപ്പോര് എന്ന പുതിയ ചിത്രത്തില്‍ ഫഹദിനെക്കൊണ്ട് ഒരു കവിത ചൊല്ലിച്ചത്. ഫഹദിന്റെ ആരാദകരെല്ലാം സിനിമയില്‍ പ്രിയതാരത്തിന്റെ കവിത, അതും പാബ്ലോ നെരൂദയുടെ കവിത കേള്‍ക്കാമെല്ലോയെന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ആരാധകര്‍ക്കും ഫഹദിനും ഒരുപോലെ തിരിച്ചടിയായി പുതിയൊരു തീരുമാനമുണ്ടായിരിക്കുകയാണ്. ചിത്രത്തില്‍ ഫഹദിന്റെ പാട്ട് ഉപയോഗിക്കില്ലത്രേ.

ഫഹദിനെക്കൊണ്ട് കവിത ചൊല്ലിച്ച് റെക്കോര്‍ഡ് ചെയ്‌തെങ്കിലും പിന്നീട് ഈ കവിത ചിത്രത്തില്‍ ഉപയോഗിക്കേണ്ടെന്ന് തീരുമാനിയ്ക്കുകയായിരുന്നു. മാത്രമല്ല സിനിമയ്ക്കായി മറ്റൊരു ഗാനം ഒരുക്കാനും അണിയറക്കാര്‍ തീരുമാനിച്ചു. അത് ഫഹദ് പാടുമോയെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു ഉറപ്പും നല്‍കാനാവുന്നുമില്ല.

എന്തായാലും വലിയ പ്രതീക്ഷയോടെ ഫഹദ് ചെയ്‌തൊരു കാര്യം നിരാശയില്‍ അവസാനിച്ചിരിക്കുകയാണ്. അടുത്തിടെയാണ് പുതിയ ചിത്രങ്ങളിലൂടെ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഗാനാലാപന മികവ് പുറത്തെടുത്തത്. ഇതിന് മുമ്പേ താരപുത്രനായ വിനീത് ശ്രീനിവാസനും മറ്റു പല യുവതാരങ്ങളും അഭിനയത്തിനൊപ്പം പാട്ടും, സംവിധാനവും എല്ലാമായി സ്‌കോര്‍ ചെയ്യാന്‍ തുടങ്ങിയിരുന്നു.

മറഞ്ഞിരുന്ന് ബ്ലോഗെഴുതി പ്രശസ്തനാവുകയും ധീരമാല നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുന്ന ഒരു യുവാവിന്റെ കഥയാണ് ഒളിപ്പോര്. ഡോക്യുമെന്ററികളിലൂടെ ശ്രദ്ധേയനായ എവി ശ്രീധരന്‍ ഒരുക്കുന്ന ആദ്യ സിനിമയാണിത്. വ്യത്യസ്തമായ ഗെറ്റപ്പിലാണ് ചിത്രത്തില്‍ ഫഹദ് എത്തുന്നത്. പിഎന്‍ ഗോപീകൃഷ്ണനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

English summary
Fahad Fazil sung a song for his new movie Olipporu, but now reports says that that sont would not be included in that film

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam