»   »  തൊണ്ടിമുതലും ദൃക്സാക്ഷിയുമായി 23 ഒറിജിനല്‍ പോലീസുകാര്‍ ഫഹദ് ഫാസിലിനൊപ്പം!

തൊണ്ടിമുതലും ദൃക്സാക്ഷിയുമായി 23 ഒറിജിനല്‍ പോലീസുകാര്‍ ഫഹദ് ഫാസിലിനൊപ്പം!

By: Pratheeksha
Subscribe to Filmibeat Malayalam

ഫഹദ് ഫാസില്‍ നായകനായി എത്തിയ മഹേഷിന്റെ പ്രതികാരം സൂപ്പര്‍ ഹിറ്റായിരുന്നു, ദിലീഷ പോത്തന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദിന്റെ റോള്‍ ഏറെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മഹേഷിന്റെ പ്രതികാരം പോലുള്ള കാമ്പുളള ഒരു സിനിമയുമായി ഫഹദ് വീണ്ടും പ്രേക്ഷകര്‍ക്കു മുന്നിലെത്തുകയാണ്..

ദിലീഷ് പോത്തനും ഫഹദും വീണ്ടും ഒന്നിക്കുന്നു

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിനു ശേഷം ദിലീഷ് പോത്തനും ഫഹദ് ഫാസിലും ഒരുമിക്കുന്ന ചിത്രമാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും

ഒരു പോലീസ് ചിത്രം

ഒരു പോലീസ് ചിത്രമെന്നു പറയത്തക്കവണ്ണം 23 പോലീസുകാരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഒറിജിനല്‍ പോലീസുകാരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്

ഒരു മാസം മുന്‍പേ ഒഡീഷന്‍ നടത്തി

പോലീസുകാരെ തിരഞ്ഞെടുക്കുന്നതിനു വേണ്ടി ഒരു മാസം മുന്‍പേ ഒഡീഷന്‍ തുടങ്ങിയിരുന്നു. 100 ലധികം പോലീസുകാരില്‍ നിന്നാണ് 23 പേരെ തിരഞ്ഞെടുത്തത്.

അഞ്ചു പേര്‍ ഫഹദിനൊപ്പം

ഇതില്‍ അഞ്ചു പോലീസുകാര്‍ സിനിമയില്‍ ഉടനീളം ഫഹദിന്റെ കഥാപാത്രത്തിനൊപ്പം ഉണ്ടാകും.23 പോലീസുകാരുടെയും അഭിനയം കണ്ട് ഫഹദ് അദ്ഭുതപ്പെട്ടിരിക്കുകയാണെന്നാണ് പറയുന്നത്.

English summary
fahad team up with 23 real cops in the movie Thondi Muthalum Driksakshiyum

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam