»   » ഫഹദും ആന്‍ഡ്രിയയും വീണ്ടും ജോഡികളാകുന്നു

ഫഹദും ആന്‍ഡ്രിയയും വീണ്ടും ജോഡികളാകുന്നു

Posted By:
Subscribe to Filmibeat Malayalam
Fahad Fazil and Andrea jermiah
അന്നയും റസൂലും മനോഹരമായ ഒരു പ്രണയകഥയായിരുന്നു മലയാളികള്‍ക്ക് സമ്മാനിച്ചത്, സിനിമ സൂപ്പര്‍ഹിറ്റായതിന് പിന്നാലെ ചിത്രത്തിലെ നായികയായി അഭിനയിച്ച ആന്‍ഡ്രിയ ജര്‍മിയ തന്റെ കാമുകിയാണെന്ന് ഫഹദ് വെളിപ്പെടുത്തിയതോടെ സിനിമയ്ക്ക് ഇരട്ടിമധുരമുണ്ടായ പ്രതീതിയമായിരുന്നു.

ഇപ്പോഴിതാ ഇവര്‍ രണ്ടും വീണ്ടും ഒന്നിച്ചഭിനയിക്കുന്നുവെന്ന് പുതിയൊരു വാര്‍ത്തവന്നിരിക്കുന്നു. നോര്‍ത്ത് 24 കാതം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഇവര്‍ രണ്ടുപേരും വീണ്ടും ജോഡികളാകുന്നത്. നവാഗതസംവിധായകനായ അനില്‍ രാധാകൃഷ്ണന്‍ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയും അനിലിന്റേതുതന്നെ.

അന്നയും റസൂലും എന്ന ചിത്രത്തിലെ ഇവര്‍ തമ്മിലുള്ള കെമിസ്ട്രി ക്ണ്ട് ആകൃഷ്ടനായാണ് താന്‍ ഇവരെത്തന്നെ നായികാനായകന്മാരാക്കുന്നതെന്ന് അനില്‍ പറയുന്നു. 2012 നവംബറില്‍ താന്‍ ആന്‍ഡ്രിയയെ കണ്ട് ഈ ചിത്രത്തെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും അനില്‍ പറയുന്നു. ചാപ്പാ കുരിശ് ചിത്രത്തിന്റെ ചിത്രീകരണ കാലം മുതല്‍ തന്നെ താന്‍ മനസില്‍ കൊണ്ടുനടക്കുന്ന കഥ ഫഹദിന് അറിയാമായിരുന്നുവെന്നും അനില്‍ വ്യക്തമാക്കുന്നു.

ചിത്രത്തിന്റെ പേരിലെ കാതം എന്ന വാക്ക് ദൂരത്തിന്റെ അളവിനെ സൂചിപ്പിക്കുന്നതാണെങ്കിലും ഇതുവെറുമൊരു ട്രാവല്‍ മൂവി അല്ലെന്ന് അനില്‍ പറയുന്നുയ മെയ് മാസത്തില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും. ആന്‍ഡ്രിയ ഇപ്പോള്‍ ഷൂട്ടിങുമായി ബന്ധപ്പെട്ട് വിദേശത്താണുള്ളത്.അതിനാല്‍ത്തന്നെ പുതിയചിത്രത്തെക്കുറിച്ച് അവര്‍ പ്രതികരിച്ചിട്ടില്ല.

English summary
Fahadh Faasil and Andrea Jeremiah to team up again for their second film together, 'North 24 Kaatham'.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam